കോഴിക്കോട് : നൂറ്റാണ്ടിലധികമായി ഒരു ദിവസം പോലും മുടങ്ങാതെ ശവ സംസ്കാരം നടന്ന മാവൂർ റോഡ് ചാളത്തറ ശ്മശാനത്തിൽ പരമ്പരാഗത രീതിയിലുള്ള സംസ്കാരം നിറുത്തി വെച്ച നടപടിയിൽ ഹിന്ദു സംഘടനകളുടെ നേതൃ യോഗം ശക്തമായി പ്രതിഷേധിച്ചു. നവീകരണ സമയത്തും പരമ്പരാഗത ശവ സംസ്കാരത്തിന് സൗകര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അടച്ചു പൂട്ടിയതോടെ പട്ടിണിയിലായ ശ്മശാന തൊഴിലാളികളുടെ കുടുംബം മേയറുടെ വീടിനു മുന്നിൽ പട്ടിണി സമരം നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ,
എല്ലാ സാമുദായിക സംഘടനകൾ യോഗം ചേർന്ന് സംഭവത്തിൽ പ്രതിഷേധിക്കുവാനും , സാമുദായിക സംഘടന നേതാക്കളുടെ മാസ് പെറ്റീഷൻ തയ്യാറാക്കി ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
ഹിന്ദു നേതൃ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ദാമോദരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു നേതാക്കളായ സുനിൽകുമാർ പുത്തൂർ മഠം , രാമദാസ് വേങ്ങേരി , കാളക്കണ്ടി അരുൺകുമാർ , എൻ.വി പ്രമോദ് , കെ. നന്ദകുമാർ , പി.കെ. പ്രേമാനന്ദൻ , ശശി ആനവാതിൽ , ഇ വിനോദ് കുമാർ , വിനോദ് കരുവിശ്ശേരി, എം.സി ഷാജി , സി.എൻ. ലെജി ,
കെ.അജിത് കുമാർ , ലാലു മാനാരി തുടങ്ങിയവർ പ്രസംഗിച്ചു.4 ന് ക്ഷേത്ര ഭാരവാഹി യോഗം ഓൺലൈനായി നടത്തുവാൻ യോഗം തീരുമാനിച്ചു. നിശ്ചയിച്ച മറ്റു സമര പരിപാടികൾ കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.