തൃശൂര്‍: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കുന്നംകുളത്ത് ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപാണ് (36) ദാരുണമായി കൊല ചെയ്യപ്പെട്ടത്. പരുക്കേറ്റ മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടന്നത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലക്ക് പിറകിലെന്ന് സിപിഎം ആരോപിച്ചു. അക്രമികള്‍ സഞ്ചരിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്.