കൊയിലാണ്ടി: മൊടക്കല്ലൂർ എം എം എം സി യില ഹോസ്പിറ്റലിൽ ഐ സി യു വിൽ നിന്നും കോവിഡ് ബാധിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. എം എം സി ആശുപത്രിക്ക് മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പി പി കിറ്റ് ധരിച്ച് പ്രകടനവുമായി പ്രവേശന കവാടത്തിൽ എത്തിയ പ്രവർത്തകർ ഏറെ നേരം മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു.പ്രതിഷേധ സമരം അത്തോളി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി ഉദ്ഘാടനം ചെയ്തു. രോഗത്തെ ചികിത്സിക്കുന്ന എം എം സി ഇപ്പോൾ കോവിഡ് പരത്തുന്ന ആശുപത്രിയായി മാറിയതായി ജൈസൽ ആരോപിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരെ അത്തോളി പോലീസ് അറസ്റ്റ് ചെയ്ത് നീക്കിബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ടി എംവരുൺകുമാർ അധ്യക്ഷനായിരുന്നു ആശുപത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് ഐക്യദാർഡ്യം അറിയിച്ചതായി ടി എം വരുൺകുമാർ പറഞ്ഞു. ഷെമീർ നളന്ദ, നാസ്മാമ്പൊയിൽ, ആദിൽ കോക്കല്ലൂർ, ഹിജാസ് അത്തോളി, തുടങ്ങിയവർ സംസാരിച്ചു