കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഭക്ഷണത്തില്‍ പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ അറിയുക. അമിതമായി പ്രോട്ടീന്‍ ശരീരത്തിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ കാത്തിരിപ്പുണ്ട്.
ഒരു കിലോഗ്രാമിന് 0.8 ഗ്രാം പ്രോട്ടീനാണ് ശരീരത്തിന് ആവശ്യമായിട്ടുള്ളത്. ഓരോ വ്യക്തിയുടെയും ശരീരഭാരം തിട്ടപ്പെടുത്തി വേണം പ്രോട്ടീന്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ കഴിക്കാന്‍. ഒരു ദിവസം കഴിക്കേണ്ട പ്രോട്ടീനിന്റെ അളവ് പുരുഷന്‍മാരിലും സ്ത്രീകളിലും വ്യത്യസ്തമാണ്. പുരുഷന് 56 ഗ്രാം, സ്ത്രീക്ക് 46 ഗ്രാം.
പ്രോട്ടീന്‍ അമിതമായാല്‍ വൃക്കകളെ ബാധിക്കുമെന്നറിയുക. പ്രോട്ടീന്റെ ഉപോല്‍പ്പന്നമായി നൈട്രജനുണ്ടാകും. രക്തത്തില്‍ നിന്ന് ഇവയെ അരിച്ചെടുക്കുന്ന ദൗത്യം വൃക്കകള്‍ക്കാണ്. സാധാരണ നൈട്രജന്‍ മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുക. എന്നാല്‍, നൈട്രജന്‍ അധികമായാല്‍ വൃക്കകള്‍ക്ക് ജോലിയേറും. കാലക്രമേണ ഇത് വൃക്കകളെ തകരാറിലാക്കും.
പ്രോട്ടീന്‍ അമിതമായാല്‍ നിര്‍ജ്ജലീകരണം, ദഹനപ്രശ്‌നങ്ങള്‍ എന്നിവ നേരിടും. മലബന്ധവും വയര്‍വീക്കവും അനുഭവപ്പെടും. ശരീരഭാരം വര്‍ധിപ്പിക്കും. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിന് പകരം പ്രോട്ടീന്‍ കൂടുതലായുള്ള ഭക്ഷണം കഴിക്കുന്നത് വായ്‌നാറ്റത്തിനും മാനസികമായ അസ്വസ്ഥകള്‍ക്കും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു.