കോഴിക്കോട് :പ്രതിദിനം ഒൻപതിനായിരത്തിന് മുകളിൽ കോവിഡ് കേസുകളും
ഇരുപതിലധികം മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു പോലെ ഫലപ്രദമാവുന്ന ഒരു സാമൂഹ്യ മേൽനോട്ടം (Community invigilation) നടപ്പിൽ വരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെയും ആശുപത്രികളുടെയും സംഘടന ആയ “ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് & ഹോസ്പിറ്റൽ അസോസിയേഷൻ” സർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റുകൾ കണ്ടാൽ സൗമ്യമായ രീതിയിൽ പറഞ്ഞ് തെറ്റുതിരുത്താൻ നിർദ്ധേശിക്കുന്ന സേവന മനോഭാവത്തോടെയുള്ള ഒരു പ്രത്യേക വിഭാഗത്തെക്കൂടി ഇതിനായി ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന്
ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്റ്റീഷണേഴ്സ് & ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോ:സി.എം. അബൂബക്കർ
പ്രസ്ഥാവനയിൽ പറഞ്ഞു.