localtop news

മുക്കത്ത് മൂന്നാമത്തെ കാട്ടുപന്നിയും വെടിയേറ്റു വീണു

മുക്കം: കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മണാശ്ശേരി നെല്ലിക്കുന്ന് മലയിൽ മുക്കം ഓർഫനേജിൻ്റ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വെച്ചാണ് കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. കാട്ടുപന്നി ശല്യം വർദ്ധിച്ചതോടെ മുക്കം നഗരസഭ നൽകിയ പ്രത്യേക അഭ്യർത്ഥനപ്രകാരം വനം വകുപ്പ് കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ മുക്കം നഗരസഭയ്ക്ക് അനുമതി നൽകിയിരുന്നു. ഈ അനുമതി പ്രകാരമാണ് നഗരസഭ ചുമതലപ്പെടുത്തിയ കച്ചേരി സ്വദേശി സി.എം ബാലൻ കാട്ടുപന്നിയെ വെടിവെച്ചുകൊന്നത്. പ്രദേശവാസികൾ കാട്ടുപന്നി ഇറങ്ങിയതായി വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ബാലൻ വെടിവെച്ച് കൊല്ലുകയായിരുന്നു.
പ്രദേശത്ത് കാട്ടു മലിന ശല്യം രൂക്ഷമാണെന്നും മുക്കം ഓർഫനേജ് ൻറെ ഉടമസ്ഥതയിലുള്ള തരിശുഭൂമി പാട്ടത്തിനെടുത്ത് എട്ടര ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷി ചെയ്തു വരികയാണെന്നും പന്നി ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാൻ ഏറെ പ്രയാസപ്പെടുകയാണന്നും കർഷകനായ അടുക്കത്തിൽ മുഹമ്മദ് ഹാജി പറഞ്ഞു.
മുക്കം നഗരസഭയുടേയും കൃഷിഭവൻ്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിറ്റേയും സഹായത്തോടെ പന്നിയെ വെടിവെക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ധേഹം പറഞ്ഞു.

നഗരസഭധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പന്നിയുടെ ജഡം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു കുഴിച്ചുമൂടി. നടപടിക്രമങ്ങൾക്ക്
ഫോറസ്റ്റ് ഉദ്യോഗസ്ഥരായ. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അഷറഫ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നീതു എസ്. തങ്കച്ചൻ
മുക്കംകൃഷി ഓഫീസർ പ്രിയ മോഹൻ
നഗരസഭാ കൗൺസിലർ കെ .ടി ശ്രീധരൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ഷാജു, കെ.അഷ്‌റഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ജലീസ്, സിമുഹമ്മദ്‌ അസ്ലം എന്നിവർ നേതൃത്വം നൽകി

ചിത്രം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നപ്പോൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close