തിരുവനന്തപുരം: മത്സ്യത്തൊഴിലാളി നേതാവും നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം അഖിലേന്ത്യാ സെക്രട്ടറിയുമായ ടി. പീറ്റർ അന്തരിച്ചു. 62 കാരനായ പീറ്റർ കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി മത്സ്യത്തൊഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ നേതൃ സ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. കോവിഡ് കാലത്ത് മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് വേളി തീരത്ത് കടലിൽ ബോട്ടുകൾ നിരത്തി പ്രക്ഷോഭം നയിച്ചു. ഉൾനാടൻ മത്സ്യബന്ധന മേഖലയിലെ പ്രതിസന്ധി , സുനാമി, ഓഖി ദുരന്തങ്ങൾ തുടങ്ങിയ സമയങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പൊതുവേദിയിലെത്തിച്ച നേതാവാണ്. അലകൾ മാസികയുടെ എഡിറ്ററായിരുന്നു.