HealthKERALAtop news

സംസ്ഥാനത്ത് കോവിഡ് ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു, കൂട്ടിരിക്കുന്നയാൾ ആരോഗ്യമുള്ള വ്യക്തിയാവണമെന്ന് നിർദേശം

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെ കെജിഎംസിടിഎ സ്വാഗതം ചെയ്തു.

തിരുവനന്തപുരം: കോവിഡ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ  നിർദേശം. കോവിഡ് ആശുപത്രിയില് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്.
കോവിഡ് ബോര്ഡിന്റെ നിര്ദേശാനുസരണം സൂപ്രണ്ടുമാര് പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണ്.  കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്കാണ് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നല്‍കിയത്.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കോവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം. കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം.
നേരത്തെ കോവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കുമാകാം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍‍‍ കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
തിരുവനന്തപുരത്ത് രോഗിയെ പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ച് സർക്കാർ നിർദേശം വരുന്നത്.

കോവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെ കെജിഎംസിടിഎ സ്വാഗതം ചെയ്തു.

നമ്മുടെ നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു.
അതോടൊപ്പം, പല ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും കോവിഡ് ബാധ കാരണം പ്രതിസന്ധിരൂക്ഷമാണ്.
ഗുരുതരാവസ്ഥയില്‍ ഉള്ള രോഗികള്‍ക്കും അപകടത്തില്‍പ്പെട്ട രോഗികള്‍ക്കും പ്രായമായവര്‍ക്കും ഇതു വലിയ സഹായമായിരിക്കും.

ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരുടെ ദൗര്‌ലഭ്യമുള്ള സാഹചര്യത്തില്‍, രോഗികള്‍ക്കു കൂട്ടിരുപ്പുകാരെ അനുവദിക്കുന്നത് വളരെയധികം ഗുണപ്രദമായ തീരുമാനമാണ്.

പി പി ഈ കിറ്റുകള്‍ അടക്കമുള്ള പ്രതിരോധസാമഗ്രികള്‍ കൂട്ടിരുപ്പുകാര്‍ക്ക് നല്‍കുകയും, വേണ്ട പരിശീലനവു കൊടുത്താല്‍ നല്ല റിസള്‍ട്ട് ഉണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close