കോഴിക്കോട് : കേന്ദ്ര സർക്കാറിന്റെ പല ജനക്ഷേമപദ്ധതികളും തങ്ങളുടേതാക്കി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സംസ്ഥാന സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി രാജൻ, കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി മലാപറമ്പിൽ സംഘടിപ്പിച്ച രാമനാട്ടുക വെങ്ങളം ആറുവരിപാത തറക്കല്ലിടൽ കർമ്മത്തിന്റെ തൽസമയ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം
ദേശീയപാത തറക്കല്ലിടൽ
സംസ്ഥാന സെക്രട്ടറിമാരായ പി.രഘുനാഥ്, അഡ്വ.കെ.പി.പ്രകാശ്ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡൻ്റ് എൻ.പി.രാധാകൃഷ്ണൻ,
ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ടി.ബാലസോമൻ,
ജില്ലാ സെക്രട്ടറിമാരായ എം.രാജീവ് കുമാർ, ഇ.പ്രശാന്ത് കുമാർ, സംസ്ഥാന കൗൺസിൽ അംഗം പി.എം ശ്യാമപ്രസാദ്, നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാർ എന്നിവർ സംബന്ധിച്ചു.
സംസ്ഥാനത്ത് 11.571 കോടി രൂപയുടെ ദേശീയ പാത വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തറക്കല്ലിട്ടപ്പോൾ അതിൽ 2060 കോടി രൂപയുടെ പ്രവൃത്തികളും കോഴിക്കോട് ജില്ലയിലാണ്. രാമനാട്ടുകര വെങ്ങളം 28.4 കിലോമീറ്റർ ബൈപ്പാസ് 6 വരിയാക്കുന്നതിന് 1853. 2 കോടിയാണ് ചില വഴിക്കുക. നിലവിലെ രണ്ടു വരിപ്പാതയാണ് 6 വരിയാക്കുന്നത്.210.21 കോടി ചെലവിൽ പാലോളിപ്പാലം, മൂരാട് പാലം എന്നിവയുടെ വികസനവും പൂർത്തിയാക്കും.വെങ്ങളം രാമനാട്ടുകര ആറുവരിപ്പാതയിൽ 8 മേൽപാലങ്ങൾ 4 അടിപ്പാതകൾ എന്നിവയും ഉണ്ടാകും.