കോഴിക്കോട് :പ്രമുഖ സാമൂഹ്യ വിദ്യാഭ്യാസ കർത്താവും ഉർദുകവിയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥാപകനുമായ സർ സയ്യിദ് അഹമ്മദ് ഖാന്റെ പേരിൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്ക്കാരം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ .എം കെ ജയരാജിൽ നിന്നും കോഴിക്കോട് സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വർഗ്ഗീസ് മാത്യു ഏറ്റുവാങ്ങി .
സർ സയ്യിദ് അഹമ്മദ് ഖാൻ ന്റെ 203 ആം ജന്മദിനത്തോടനുബന്ധിച്ച് സർ സയ്യിദ് അഹമ്മദ് ഖാൻ മെമ്മോറിയൽ ഫൗണ്ടേഷൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ അനുസ്മരണ ചടങ്ങിൽ
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം ഡയറക്ടർ ഡോ .ഫൈസൽ കെ പി അധ്യക്ഷത വഹിച്ചു ഫൗണ്ടേഷൻ ചെയർമാൻ ആറ്റക്കോയ പള്ളിക്കണ്ടി ,വെരി റവ .മോൺ .വിൻസന്റ് അറയ്ക്കൽ എന്നിവർ സംസാരിച്ചു പുരസ്‌ക്കാരത്തോടൊപ്പം ലഭിച്ച അവാർഡ് തുകയായ 25 ,000 രൂപ കോഴിക്കോട്ടെ നിർദ്ധനരായ എയിഡ് ബാധിത കുട്ടികളുടെ വിദ്യഭ്യാസ ആവശ്യങ്ങൾക്കായി നൽകുമെന്ന് പ്രൊഫ. വർഗ്ഗീസ് മാത്യു അറിയിച്ചു