കോഴിക്കോട്: റേഷന്‍ ഷോപ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള ഇ പോസ് മെഷീന്‍ മുഖാന്തിരം ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഒരു കാര്‍ഡ് സീഡ് ചെയ്യുന്നതിന് 10 രൂപാ നിരക്കില്‍ ഗുണഭോക്താവില്‍ നിന്നും ഈടാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഒക്ടോബര്‍ 31 വരെ ഇത്തരത്തില്‍ റേഷന്‍ കടകളിലൂടെ ആധാര്‍ സീഡിങ്ങ് നടത്താം. ഇ പോസ് മുഖാന്തിരം ആധാര്‍സീഡ് ചെയ്യുന്നതിന് 10 രൂപാ മാത്രമേ ഈടാക്കുവാന്‍ പാടുള്ളു.ഗുണഭോക്താക്കള്‍ക്ക് സിറ്റിസണ്‍ ലോഗിന്‍ വഴി സ്വന്തമായും, അക്ഷയ കേന്ദ്രം വഴിയും, ആധാര്‍ സീഡിങ്ങ് നടത്താം. ആധാര്‍ സീഡിങ്ങ് നടത്തിയാല്‍ മാത്രമേ റേഷന്‍ കാര്‍ഡിലെ ചേര്‍ക്കലുകള്‍, തിരുത്തലുകള്‍ ട്രാന്‍സ്ഫര്‍, പേര് നീക്കം ചെയ്യല്‍, മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റല്‍ തുടങ്ങിയവ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.