കോഴിക്കോട്: ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അടിവാരം പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ താമരശേരി ചുരം ഒന്നാം വളവ് മുതല്‍ ലക്കിടി വരെ ചുരത്തിലെ മുഴുവന്‍ സിഗ്‌നല്‍ ബോര്‍ഡുകള്‍ കഴുകി വൃത്തിയാക്കി. താമരശേരി ട്രാഫിക്ക് എസ്‌ഐ വിജയന്‍, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജനറല്‍ സെക്രട്ടറി പി.കെ.സുകുമാരന്‍, എന്നിവര്‍ നേതൃത്യം നല്‍കി. സമിതി പ്രവര്‍ത്തകരായ, രാമന്‍, ആലിഹാജി, അബ്ദുള്‍ ലത്തീഫ് പാലക്കുന്നന്‍, അനില്‍, ഷമീര്‍ പന്തല്‍, കെ.വിബഷീര്‍, എം.പി.സുരേഷ്, ഹര്‍ഷാദ്, ഷമീര്‍, ജിനു മരുതിലാവ് എന്നിവര്‍ പങ്കെടുത്തു.