കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. മുതലക്കുളത്തു നിന്നും ആരംഭിച്ച മാർച്ച് ബി.എസ്.എൻ.എൽ പരിസരത്ത് പോലീസ് ബാരിക്കേട് വച്ചു തടഞ്ഞു .തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പ്രതിഷേധയോഗം യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി.ആർ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിക്കും അദ്ധേഹത്തിന്റെ ഓഫീസിനു നേരെയും ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ധാർമ്മികതയുടെ പേരിൽ രാജി വച്ച് ഒഴിയണമെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രി രാജി വെക്കും വരെ സന്ധിയില്ലാ സമരത്തിന് യുവമോർച്ച നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് ടി.റെനീഷ് അധ്യക്ഷം വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, ഹരിപ്രസാദ് രാജ, നിബിൻ കൃഷ്ണൻ, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഡ്വ എൻ.പി.ശിഖ, ജില്ലാ കൺവീനർ അമൃത ബിന്ദു എന്നിവർ നേതൃത്വം നൽകി.