കോഴിക്കോട് : സംസ്ഥാന സർക്കാറിൻെറ “അതിജീവനത്തിനായി ആയിരം പച്ചത്തുരുത്തുകൾ ” എന്ന പദ്ധതിയുടെ ഭാഗമായി പ്രക്യതിയുടെ ജൈവ ആവാസവ്യവസ്ഥ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൻെയും ഹരിതകേരള മിഷൻെറയും സംയുക്ത നേതൃത്വത്തിൽ കട്ടിപ്പാറ പതിനഞ്ചാം വാർഡ് പുറമ്പോക്ക് ഭൂമിയിൽ 2.5സെൻറിൽ നിർമ്മിച്ച നീർമാതളം പച്ചത്തുരുത്താണ് പഞ്ചായത്തിനെ അനുമോദനത്തിന് അർഹമാക്കിയത്
ഈ വർഷം ആരംഭിച്ച പച്ചത്തുരുത്തിൽ നിലവിൽ പുതുതായി നട്ട 12തൈകളും സ്വാഭാവികമായ മറ്റനേകം വ്യക്ഷജാലങ്ങളും . ജൈവവേലി, ബോർഡ് തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുള്ള പച്ചത്തുരുത്തിനെ ഭാവിയിൽ കുട്ടിവനം എന്നരീതിയിൽ മാറ്റിയെടുക്കാനും ലക്ഷ്യമുണ്ട്. വർദ്ധിച്ചു വരുന്ന പരിസ്ഥിതി ആഘാതങ്ങൾക്കെതിരെ ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്ത് ആസൂത്രണം ചെയ്തത്.
ഹരിതകേരള മിഷൻ കോർഡിനേറ്റർ പി.പ്രകാശിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ പച്ചതുരുത്ത് അനുമോദന പത്രം ഏറ്റുവാങ്ങി.
വൈസ്പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി റഷീദ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ , ക്ഷേമകാര്യ സ്റ്റൻ്റിങ്ങ് കമ്മിറ്റി ചെയർ മാൻ പി.സി തോമസ് ,ആരോഗ്യ- വിദ്യാഭ്യാസ ചെയർപേഴ്‌സൺ ബേബി ബാബു ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാശ്രീധർ, വത്സല കനകദാസ് , എം.ജി. എൻ . ആർ.ഇ.ജി.എസ് പ്രതിനിധികളായ അസ്മൽ,ഷീജിൻ ഹരിത കേരളം മിഷൻ വൈ.പി കെ. അമൃത എന്നിവർ സംബന്ധിച്ചു.