KERALAlocaltop news

തുടരുന്ന ഏറ്റുമുട്ടൽകൊലകൾ നിയമവ്യവസ്ഥയെ അപ്രസക്തമാക്കും- സോളിഡാരിറ്റി

* പത്തിലധികം പേരെ കൊലപ്പെടുത്തി

കോഴിക്കോട്: ജനാധിപത്യ രാജ്യത്ത് ഭരണഘടനയും നിയമവ്യവസ്ഥയും അട്ടിമറിച്ച് നിയമപാലകര്‍ വിധികര്‍ത്താക്കളാകുന്ന അവസ്ഥയാണ് ആവര്‍ത്തിക്കുന്ന ഏറ്റുമുട്ടല്‍കൊലകള്‍ ഉണ്ടാക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മാത്രം പത്തിലധികം വ്യാജഏറ്റുമുട്ടലുകളാണ് നടന്നത്. അതില്‍ പത്തിലധികം ആളുകളെ പൊലീസും പ്രത്യേകസേനയും കൊലപ്പെടുത്തുകയും ചെയ്തു. ഈ പരമ്പരയില്‍ അവസാനത്തെതാണ് ഇന്ന് വയനാട് നടന്നത്.
സര്‍ക്കാറുകള്‍ പ്രതിസന്ധിയിലാകുമ്പോഴും മാവോയിസ്റ്റ് നിയന്ത്രണത്തിനായുള്ള ഫണ്ടുകള്‍ നിലനിര്‍ത്തുന്നതിനുമെല്ലാം ഇത്തരം ഏറ്റുമുട്ടലുകള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ചില ഏറ്റുമുട്ടല്‍കൊലകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏജന്‍സികളുടെതന്നെ അന്വേഷണങ്ങളില്‍ സംശയങ്ങളുയര്‍ന്നെങ്കിലും അവയെയെല്ലാം പൊലീസിന്റെ ആത്മവിശ്വാസം പറഞ്ഞ് തള്ളുകയാണ് സര്‍ക്കാര്‍ ചെയ്തത്. നിയമം കയ്യിലെടുക്കുന്നതില്‍നിന്ന് പൊലീസിനെ തടയുന്ന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെതന്നെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അപ്പഴാണ് പൊലീസിന് മെജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കാനുള്ള നിയമ ഭേദഗതി സര്‍ക്കാറുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ ഇത്തരം വ്യാജഏറ്റുമുട്ടല്‍കൊലകള്‍ക്കെതിരെ പൗരസമൂഹം ശബ്ദമുയര്‍ത്തണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close