മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അര്‍ണബിന്റെ വീട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
2018ല്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആന്‍വി നായിക്കിന്റെയും അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ആണ് അര്‍ണബിനെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചത്.
ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാട്ടിതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്കെതിരെയും അര്‍ണബിനെതിരെയും അന്വേഷണം നടക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സമന്‍സുകളോ കോടതിയില്‍ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അര്‍ണബിന് കൈമാറിയിട്ടില്ല.
ക്രൂരമായി അര്‍ണബിനെ മര്‍ദ്ദിച്ചതായി ബന്ധുക്കളും റിപ്പബ്ലകിസ് ടിവിയും ആരോപിച്ചു.
അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്നെ കസ്റ്റഡിയിലെടുത്തതും രാഷ്ട്രീയപ്രേരിതമാണെന്നാണ് അര്‍ണബ് ആരോപിക്കുന്നത്.