കോഴിക്കോട്: പൊട്ടിയ കുടിവെള്ള പൈപ്പിന് മുകളിലൂടെ ടാറിങ്ങ് നടത്തി പൊതുമരാമത്ത് കരാറുകാരൻ്റെ “”മാതൃക”. മലാപ്പറമ്പ് മില്ലേനിയം റോഡിലാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് കഴിഞ്ഞദിവസം ടാറിങ്ങ് നടത്തിയത്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനാൽ പ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ടാറിങ്ങ് നടത്താനെത്തിയ കരാറുകാരനോട് കുടിവെള്ള പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ചോർച്ച നിർത്താതെ പൊട്ടിയ പൈപ്പിനുമുകളിലൂടെ ടാറിങ്ങ് നടത്തുകയായിരുന്നു. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ടാറിങ്ങ് നടത്തിയ വിവരം പ്രദേശവാസികൾ മേയർ തോട്ടത്തിൽ രവീന്ദ്രനോട് പരാതിപ്പെട്ടിട്ടുണ്ട്. ചോർച്ച നിലയ്ക്കാത്തതിനാൽ ഈ മേഖലയിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്.