localtop news

സമരത്തിന് പിന്തുണ ക്ഷേത്രജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം: ഹിന്ദുഐക്യവേദി

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തിന് ഹിന്ദുഐക്യവേദി പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ജില്ലാ സെക്രട്ടറി സുനില്‍ കുമാര്‍ പുത്തൂര്‍മഠം, കോര്‍പ്പറേഷന്‍ കമ്മറ്റി പ്രസിഡണ്ട് ഇ. വിനോദ് കുമാര്‍ എന്നിവര്‍ എരഞ്ഞിപ്പാലം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നിലെ സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചു.
രണ്ടു വര്‍ഷമായി ശമ്പളം ലഭിക്കാത്ത അവസ്ഥ അത്യന്തം ഗുരുതരമാണ്. സമരം ചെയ്യുന്നവരെ മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് വിളിക്കണം. ക്ഷേത്ര ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. കമ്മീഷനുകളെ വെച്ച് ജീവനക്കാരെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നേരത്തെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ തയ്യാറാകണം. ദേവസ്വംബോര്‍ഡ് കോടതി വിധികള്‍ മാനിക്കണം. ക്ഷേത്രജീവനക്കാര്‍ക്ക് മൗലികഅവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഇതരവിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനര്‍ഹമായത് പോലും വാരിക്കോരി നല്‍കുന്നത് ക്ഷേത്ര ജീവനക്കാര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയതിന്റെ സൂചനയാണ് സമരം. പ്രശ്‌നം പരിഹരിക്കാത്തപക്ഷം ഹിന്ദുഐക്യവേദി ശക്തമായി ഇടപെടുമെന്നും കെ. ഷൈനു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close