കക്കയം: വിനോദ സഞ്ചാര കേന്ദ്രമായ കക്കയം കരിയാത്തുംപാറ പുഴയുടെ പാറക്കടവ് ഭാഗത്ത് കോഴിക്കോട്ടെ വ്യാപാരി മുങ്ങിമരിച്ചു.കോഴിക്കോട് കല്ലായി സ്വദേശിയായ പി.പി. നസീർ(47) ആണ് മരിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. പള്ളിക്കണ്ടി നസീർ ടിമ്പേഴ്സ് ഉടമയാണ്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ നസീർ കൂടെയുണ്ടായിരുന്ന കുട്ടികൾ കുളിക്കുന്നതിനിടെ പുഴയിൽ മുങ്ങിയപ്പോൾ രക്ഷിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തുണ്ടായിരുന്നവർ കരയിലെത്തിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. കോതി ശാഖാ മുസ്ലീം ലീഗ് പ്രസിഡൻ്റാണ്.ഭാര്യ: വാടിയിൽ കടാക്കലകത്ത് ഷിഫാജ ( സാജി)..മക്കൾ: ഇൻഷാ, സെയ്ത്, ഫ്രയ നസീർ.മരുമകൻ: നജാദ്. പരേതനായ മുൻ കൗൺസിലർ പി.പി.സൈതാലിക്കുട്ടിയുടെ പൗത്രനാണ്. സഹോദരങ്ങൾ: നവാസ്, നൗഫൽ, ഇസ്ഹാഖ്, യാക്കൂബ്, നസീല, നജ്മ.മയ്യത്ത് നാളെ (തിങ്കൾ) പള്ളിക്കണ്ടിയിലെ തറവാട്ടിൽ കൊണ്ട് വരുന്നതും കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഖബറടക്കുന്നതുമാണ്.