കോഴിക്കോട്: നഗരസഭയിൽ അഞ്ച് കൊല്ലം ഒന്നിച്ചിരുന്ന കൗൺസിലർമാർ കൗൺസിൽ കാലാവധി കഴിയുന്നതിെൻറ തലേ ദിവസം വിടചൊല്ലി പിരിഞ്ഞു. കോവിഡ് മുൻ കരുതലോടെ ടാഗോർ ഹാളിൽ നടത്തിയ യോഗത്തിൽ പല മുതിർന്ന കൗൺസിലർമാരും ഇനി മത്സരത്തിനില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചത് വികാര നിർഭര രംഗങ്ങളുണ്ടാക്കി. ചിലരുടെ കണ്ഠമിടറി. 30 ലേറെ കൊല്ലങ്ങൾ കൗൺസിലർമാരായിരുന്ന മേയർ തോട്ടത്തിൽ രവീന്ദ്രൻ, പൊറ്റങ്ങാടി കിഷൻ ചന്ദ്, 21 കൊല്ലം കൗൺസിലറായ സി.അബ്ദുറഹിമാൻ, പ്രതിപക്ഷ നേതാവ് അഡ്വ.പി.എം.സുരേഷ് ബാബു തുടങ്ങിയവരെല്ലാം കൗൺസിലറായുള്ള അവസാന വാക്കുകളെന്ന രീതിയിലാണ് പ്രസംഗിച്ചത്. വരാനിരിക്കുന്ന രാഷ്ട്രീയ േപാരിെൻറ പിരിമുറുക്കത്തിലും സൗഹൃദാന്തരീക്ഷം പോകാതിരിക്കാൻ സൂക്ഷിച്ചു കൊണ്ടായിരുന്നു പ്രസംഗം. പടിയിടറങ്ങുന്ന മേയർക്കുള്ള ജീവനക്കാരുടെ ഉപഹാരം കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് കൈമാറി. ടാഗോർ ഹാളിൽ മേയറുടെ അധ്യക്ഷതയിലുള്ള ചടങ്ങുകൾക്ക് ശേഷം േമയർ ഭവനിൽ ഗ്രൂപ്പ് ഫോട്ടോയും ഉച്ചയൂണും കഴിഞ്ഞാണ് അംഗങ്ങൾ പിരിഞ്ഞത്.
നഗരത്തിെൻറ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിച്ചുവെന്ന് മേയർ
അഞ്ച് കൊല്ലം കൗൺസിൽ ഒറ്റക്കെട്ടായി നിന്നാണ് നഗര മുഖഛായ മാറ്റുന്ന പ്രവർത്തനങ്ങൾ ഉണ്ടായതെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. പരിമിതികളുണ്ടെങ്കിലും പരിധിവരെ നഗരത്തിെൻറ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിച്ചു. കോവിഡ് വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴുള്ളതിെൻറ 10 മടങ്ങ് വികസനമായേനെ. മുഖ്യ പ്രശ്നമായ മാലിന്യത്തിന് ഒരളവോളം കേരളത്തിലെ ആദ്യത്തെ മാലിന്യ സംസ്ക്കരണ പ്ലാൻറ് സ്ഥാപിച്ച് പരിഹാരമുണ്ടാക്കി. തെരുവ് വിളക്ക് 43,000 എണ്ണം കത്തിച്ച് നടത്തിപ്പ് ചുമതല നൽകിയതോടെ വരുന്ന കൗൺസിലിന് വലിയ ഉത്തരവാദിത്വം ഒഴിവായി. തെരുവ് നായ വന്ധ്യംകരണ പദ്ധതിയടക്കം നന്നായി മുന്നോട്ട് പോവുന്നു. എന്നാൽ മൾട്ടിലെവൽ പാർക്കിങ് സംവിധാനം യാഥാർഥ്യമാക്കാനായില്ല. ഗതാഗതക്കുരുക്കഴിക്കുന്നതിെൻറ ഭാഗമായാണ് ദക്ഷിണേന്ത്യയിലെ തന്നെ ആദ്യമായി റോഡിന് കുറുകെ എസ്കലേറ്റർ തയ്യാറായതെന്നും മേയർ പറഞ്ഞു.