കോഴിക്കോട് : സമൂഹ മാധ്യമങ്ങളിലൂടെ ഗാനങ്ങൾ ആലപിച്ച് പ്രശ്‌സതയായ മാനന്തവാടി സ്വദേശിനി രേണുക മണിക്ക് വീടൊരുക്കാൻ ഓൺ ലൈൻ പ്ലാറ്റ് ഫോമിൽ സിനിമ പ്രദർശനത്തിനൊരുങ്ങി .പി സിനിമയുടെ ബാനറിൽ യുവ സംവിധായകൻ പ്രജിൻ പ്രതാപ് സംവിധാനം ചെയ്ത തല്ലുംപിടി എന്ന ചിത്രമാണ് ഹോം തിയേറ്റർ ( Play store
https://rb.gy/bx1lf5
App Store
https://apps.apple.com/in/app/home-theatre/id1533039768…. )എന്ന ആപ്പിലൂടെ പ്രദർശിപ്പിക്കുന്നത് ആപ്പ് ഡൌൺ ലോഡ് ചെയ്ത് ഷോയ്ക്ക് 79 രൂപ നൽകിയാണ് സിനിമ കാണാനാകുക .സിനിമക്ക് സാറ്റലൈറ്റ് കിട്ടുന്ന തുകയും ഓൺ ലൈൻ പ്രേക്ഷകർകരിൽ നിന്നും ലഭിക്കുന്ന തുകയും ഉപയോഗിച്ചാണ് രേണുകയ്ക്ക് വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ പ്രജിൻ പ്രതാപ് പറഞ്ഞു .ഇക്കഴിഞ്ഞ ജൂലൈയിലാണ് രേണുകയുടെ അച്ഛൻ മണിയുടെ ഗാനം റെക്കോർഡ് ചെയ്യാൻ സുഹൃത്തായ ജോർജ് കോര വീട്ടിലെത്തിയത് .മകളുടെ പാട്ട് കേൾക്കാനിടയായ ജോർജ് കോര രേണുകയുടെ ഗാനം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ ഗാനവും ഒപ്പം രേണുകയും ശ്രദ്ധിക്കപ്പെട്ടു .സിനിമയിൽ പാടാൻ അവസരം ലഭിച്ചെങ്കിലും കോവിഡ് -ലോക്ക് ഡൗൺ വന്നതോടെ മുടങ്ങി .ഇതിനിടയിലാണ് പ്രജിൻ പ്രതാപ് രേണുകയുടെ വീട് സന്ദർശിക്കുന്നത് .”വീടല്ല കൂര,ഷീറ്റ് മറച്ച കൂര കണ്ടപ്പോൾ തോന്നിയ ഒരാശയമാണ് രേണുകയ്ക്ക് വീട് നിർമ്മിക്കാൻ ഒരു വഴി കണ്ടെത്തണമെന്ന് , ആദ്യം ചിത്രം പ്രദർശനത്തിന് എത്തി ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്കും ലോക്ക് ഡൗൺ വന്നു തിയ്യറ്ററും അടച്ചു .സിനിമ കാണുക വഴി വീട് നിർമ്മിക്കാനാകും എല്ലാവരും സഹകരിക്കണം -പ്രജിൻ പറഞ്ഞു .വാർത്ത സമ്മേളനത്തിൽ നിർമ്മാതാവ് സജിത അജിത് പങ്കെടുത്തു