KERALAlocaltop news

മുക്കത്തെ ബാറിൽ വ്യാജമദ്യം വിറ്റെന്ന് പരിശോധനാ റിപ്പോർട്ട്

കോഴിക്കോട് : മുക്കത്തെ മലയോരം ഗേറ്റ് വേ ബാര്‍ഹോട്ടലില്‍ വ്യാജ മദ്യം വിറ്റെന്ന് പരിശോധനാ റിപ്പോർട്ട്.ബാറില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്ത മദ്യം റീജ്യണല്‍ കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് വ്യാജ മദ്യവില്‍പ്പന കണ്ടെത്തിയത്.മദ്യം കഴിച്ചതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവച്ചവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.ലാബ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ്  പുറത്തുവന്നിട്ടുണ്ട്.

മെയ് 29-ന് മലയോരം ബാറില്‍ നിന്ന് ത്രിബിള്‍ എക്സ് ജവാന്‍ റം കഴിച്ചവര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.പരാതി എക്സൈസിലെത്തി.രണ്ട് കുപ്പികള്‍ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചു.റിസല്‍ട്ട് വന്നപ്പോഴാണ് വില്‍പ്പന നടത്തിയത് വ്യാജ മദ്യമായിരുന്നുവെന്ന് കണ്ടെത്തിയത്.ഒരു കുപ്പിയില്‍ ആല്‍ക്കഹോളിന്‍റെ വീര്യം
പരമാവധി 42.18 ശതമാനമാണ് ഉണ്ടാവാനേ പാടുള്ളൂ.ബാറില്‍ നിന്ന് പരിശോധനക്ക് അയച്ച കുപ്പിയില്‍ 62.51 ശതമാനമായിരുന്നു ആല്‍ക്കോഹിളിന്‍റെ അളവെന്ന് റിപ്പോർട്ട്  വ്യക്തമാക്കുന്നു്. ലാബ് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് കാണുക.

സര്‍ക്കാര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വഴി വില്‍പ്പന നടത്തിയ മദ്യത്തില്‍ എങ്ങനെ മായം ചേര്‍ത്തുവെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. എക്സൈസ് ഓഫിസിൽ നിന്നും എന്തോ തെറ്റു സംഭവിച്ചതവാം അല്ലെങ്കിൽ പരിശോധിച്ച ലാബിന് തെറ്റ് സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബാറുടമയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close