കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ഓഫീസില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 2020 ജനുവരിക്കും 2021 ഫെബ്രുവരിക്കുമിടയില്‍ രജിസ്ട്രേഷന്‍ കാര്‍ഡ് പുതുക്കേണ്ടവര്‍ക്ക് 2021 മെയ് 31 വരെ www.eemployment.kerala.gov.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം. 2019 ഡിസംബര്‍ മുതല്‍ ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്തുകയോ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കുകയോ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ 2021 മെയ് 31 നകം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതി.