ബേപ്പൂർ: രാമനാട്ടുകര (ഫറോക്ക്) സബ് ആർ ടി ഓഫീസ് പരിധിയിലെ സർക്കാർ അംഗീകൃത ആദ്യ ഓൺലൈൻ പുക പരിശോധന കേന്ദ്രം നടുവട്ടം പെരച്ചനങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ചു.
പൂണാട്ട് ബിൽഡിങ്ങിൽ ആരംഭിച്ച ചെറുവലത്ത് ഓട്ടോ സ്കാൻ വാഹന പുക പരിശോധന ഇൻഷൂറൻസ് സേവന കേന്ദ്രം
ബേപ്പൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഷാജി ഇ.കെ ഉദ്ഘാടനം ചെയ്തു.
നിലവിൽ ബേപ്പൂർ നിവാസികൾ വാഹന പുക പരിശോധനയ്ക്ക് നഗരത്തിലെ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ചെറുവലത്ത് ഓട്ടോ സ്കാൻ വന്നതോടെ ഇനി എല്ലാ വാഹനങ്ങളുടേയും പുക പരിശോധന ബേപ്പൂരിൽ തന്നെയാക്കാം.
BS4,BS6 വണ്ടികൾക്ക് ഒരു വർഷ കാലാവധിയോട് കൂടിയ സർട്ടിഫിക്കറ്റ് ലഭിക്കും.
കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസായും ചെറുവത്ത് ഓട്ടോ സ്കാൻ പ്രവർത്തിക്കും. സർവ്വീസ് ചാർജ്ജ് ഈടാക്കാതെയുള്ള ഇൻഷുറൻസ് സേവനം, ഏത് കമ്പനിയുടെ ഇൻഷൂറൻസും നോൺ ക്ലെയിം ബോണസ് (NBC) നഷ്ടപ്പെടാതെ ന്യൂ ഇന്ത്യ അഷുറൻസിലേക്ക് പുതുക്കി നൽകും, ക്ലെയിം വർക്കുകൾ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്നതോടൊപ്പം വാഹന നികുതി ,വസ്തു നികുതി, ബിൽഡിംഗ് ടാക്സ് സേവനങ്ങളും ലഭ്യമായിരിക്കുമെന്ന് ചെറുവലത്ത് ഓട്ടോ സ്കാൻ ഉടമ ഷൈജു ചെറു വലത്ത് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9074220906,9961788561 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.