കോഴിക്കോട്: സെന്‍റ് സേവിയേഴ്‌സ് കോളജ് ഏര്‍പ്പെടുത്തിയ സെന്‍റ് ഫ്രാന്‍സിസ് സേവിയറിന്‍റെ പേരിലുള്ള പ്രഥമ സവേരിയന്‍ പുരസ്‌ക്കാരം ചെലവൂര്‍ കാളാണ്ടി താഴം ദര്‍ശനം സാംസ്‌കാരിക വേദി ക്ക്‌സമര്‍പ്പിച്ചു.
കോളജില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ബിഷപ്പ് ഡോ .വര്‍ഗ്ഗീസ് ചക്കാലക്കല്‍ ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി എം.എ. ജോണ്‍സന് പുരസ്‌കാരം കൈമാറി. 25 ,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിസ്ഥിതി ഊര്‍ജ്ജ- മേഖലകളില്‍ മികച്ച സേവനം നടത്തിയതിനാണ് പുരസ്‌കാരം.
കവി പി കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി.
ജീവിതത്തിൽ പ്രത്യാശ അവസാനിക്കുമ്പോഴാണ് ആത്മഹത്യ കടന്നു വരുന്നതെന്നും അങ്ങനെ പ്രത്യാശ കൈവിടാതിരിക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടതെന്ന് പി കെ ഗോപി പറഞ്ഞു.
വിജ്ഞാനത്തിൻ്റെ പാർപ്പിടങ്ങൾ എവിടെ ഒരുങ്ങുന്നുവോ അതാണ് ദേവാലയമെന്നും അദ്ദേഹം പറഞ്ഞു.
സെന്‍റ് സേവിയേഴ്‌സ് കോളജ് മാനേജര്‍ മോണ്‍ വിന്‍സന്‍റ് അറയ്ക്കല്‍,പ്രിന്‍സിപ്പല്‍ പ്രൊഫ.വര്‍ഗ്ഗീസ് മാത്യു ,വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ കൊച്ചുപറമ്പില്‍, മോണ്‍.ജെന്‍സന്‍ പുത്തന്‍ വീട്ടില്‍, സതീശന്‍ കൊല്ലറയ്ക്കല്‍,, രശ്മി ആര്‍ നാഥ്, പി.രമേശ് ബാബു, ബബിത അശോക് എന്നിവര്‍ പ്രസംഗിച്ചു.