കോഴിക്കോട്: 2019ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിന്റെ പി. ഉണ്ണികൃഷ്ണന് അവാര്‍ഡിന് മനോരമ ന്യൂസ് മലപ്പുറം സീനിയര്‍ കറസ്പോണ്ടന്റ് എസ്. മഹേഷ്കുമാര്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്. നേപ്പാള്‍ വഴി കേരളത്തിലേക്കുളള സ്വര്‍ണക്കടത്തിന്റെ നിഗൂഢത വ്യക്തമാക്കുന്ന ‘ഓപ്പറേഷന് നേപ്പാള്‍ ഗോള്‍ഡ്’ എന്ന അന്വേഷണ പരമ്പരയക്കാണ് അവാര്‍ഡ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍.പി. ചെക്കുട്ടി, കെ. ബാബുരാജ്, എം.പി. ബഷീര്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ് ഖാനും സെക്രട്ടറി പി.എസ്.രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
എസ്. മഹേഷ്കുമാര്‍ കഴിഞ്ഞ 14 വര്‍ഷമായി മനോരമ ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു. അതിന് മുന്‍പ് ജീവന് ടി.വിയില്‍ 4 വര്‍ഷം ജോലി ചെയ്തു. കേരള മീഡിയ അക്കാദമി, ബി.ആര്. അംബേദ്ക്കര്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, സംസ്ഥാന സര്‍ക്കാര്‍, ലാഡ്ലി മീഡിയ, കേസരി സ്മാരക ട്രസ്റ്റ് സ്വര്‍ണമെഡല്‍, കെ.പി. ഗോപിനാഥ് അവാര്‍ഡ് (ഇടുക്കി പ്രസ് ക്ലബ്), പി. സുകുമാരന്‍ നായര്‍ അവാര്‍ഡ് (തിരുവനന്തപുരം പ്രസ്ക്ലബ്), ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അവാര്‍ഡ്, ആര്യാട് ഗോപി അവാര്‍ഡ് (കൊല്ലം പ്രസ് ക്ലബ്), ടി.വി. അച്യുതവാരിയര്‍ അവാര്‍ഡ് (തൃശൂര്‍), ടൈറ്റസ്. കെ. വിളയില്‍ അന്വേഷണാത്മക മാധ്യമ അവാര്‍ഡ്, എന്‍.ഐ.ബി. അവാര്‍ഡ് (എറണാകുളം പ്രസ്ക്ലബ്) തുടങ്ങി നാല്പതോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പി. ഉണ്ണികൃഷ്ണന് സ്മാരക പുരസ്കാരം മൂന്നാം വട്ടമാണ് മഹേഷ്കുമാറിന് ലഭിക്കുന്നത്.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി അംഗമായ മഹേഷ്കുമാര്‍ മലപ്പുറം വണ്ടൂര്‍ പുന്നപ്പാല ഉഷസില്‍ കെ. സുകുമാരന്‍ നായരുടേയും രമാദേവിയുടേയും മകനാണ്. ഭാര്യ ഡോ. സൗമ്യ കാളികാവ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിനും ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യയുമാണ് മക്കള്‍.