localtop news

നഗരത്തിലെ രാത്രികാല പിടിച്ചുപറി സംഘത്തിലെ ഒരാൾ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ രാത്രികാല പിടിച്ചുപറി സംഘത്തിലെ പ്രധാന കണ്ണി അന്നശ്ശേരി പരപ്പാറ സ്വദേശി അജ്നാ സ് (26 വയസ്സ്) നെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസ് ഇൻസ്പെക്ടർ  എ. ഉമേഷും ചേർന്ന് പിടികൂടി.

നഗരത്തിൽ രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ഫോണുകളും പണവും അപഹരിച്ചു കൊണ്ടു പോകുന്ന നിരവധി പരാതികൾപോലീസ് സ്റ്റേഷനുകളിൽ ലഭിച്ച സാഹചര്യത്തിൽ നഗരത്തിൽ പോലീസ് രാത്രി കാലപരിശോധന ശക്തമാക്കിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ടൗൺ സ്റ്റേഷൻ പരിധിയിലെ സി.എച്ച് ഒവർ ബ്രിഡ്ജിനടുത്തെ സ്ഥാപനത്തിൻ്റെ ഗ്ലാസ്സ് ഡോറിൽ തുണിയിൽ കല്ലു കെട്ടി തകർത്ത് അകത്തു കയറി മൊബൈൽ ഫോണും വിലപ്പെട്ട രേഖകളും മോഷണം നടത്തിയിരുന്നു.മോഷണം നടത്തിയ ആളെ കുറിച്ച് വ്യക്തമായ സൂചന ക്രൈം സ്ക്വാഡിന് ലഭിച്ചിരുന്നു.

ഇതിനിടയിൽ ഇന്നലെ പുലർച്ചെ പോലീസ് പരിശോധനക്കിടെ, ഒരാൾ കോഴിക്കോട് മോഡൽ സ്കൂൾ പരിസരത്ത് അസ്വാഭാവികമായി കറങ്ങി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിപ്പോൾ അജിനാസ് ആണെന്ന് പോലീസിന് മനസ്സിലാവുകയും ചെയ്തു.പോലീസിനെ കണ്ട് ഓടി മറയാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.പിടികൂടിയപ്പോൾ അജിനാസിൻ്റെ കൈവശം മോഷണം നടത്തിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ടൗൺ സ്റ്റേഷൻ പരിധിയിലെ മോഷണം നടത്തിയത് സമ്മതിക്കുകയും കൂടാതെ എലത്തൂർ, കസബ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകൾക്ക് വ്യക്തമായ സൂചനയും പോലീസിന് ലഭിച്ചു. ലഹരിമരുന്ന് ഉപയോഗിച്ചാണ് ഇയാൾ മോഷണം നടത്തുന്നതെന്നും മോഷണശ്രമം മറ്റാരെങ്കിലും കാണാൻ ഇടവന്നാൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതും ഇയാളുടെ രീതിയാണെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വെള്ളയിൽ, കൊയിലാണ്ടി പോലീസ് സ്റ്റേഷനുകളിൽ കേസുണ്ടെന്നും നൈറ്റ് ഔട്ട് റോബറി സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നും ടൗൺ പോലീസ് ഇൻസ്പെക്ടർ എ.ഉമേഷ് പറഞ്ഞു.

സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്
കൂടാതെ ടൗൺ പോലീസ് സബ്ബ് ഇൻസ്പെക്ടർമാരായ അബ്ദുൾസലിം, സുബ്രമണ്യൻ, സീനിയർ സിപിഒ ഉദയൻ,
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close