KERALA

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറേയും കൊവിഡ് തട്ടിയെടുത്തു

മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ഇനി ഓര്‍മ. എണ്‍പത്താറ് വയസായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് തീവ്രപരിചരണത്തിലിരിക്കെയാണ് അന്ത്യം.
1960 ല്‍ പ്രസിദ്ധീകരിച്ച മുത്തുച്ചിപ്പിയാണ് ആദ്യ കവിതാ സമാഹാരം. പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, രാധയെവിടെ, തുലാവര്‍ഷപ്പച്ച, മണലെഴുത്ത്, കാടിന് കാവല്‍, അഭിസാരിക, കുറിഞ്ഞിപ്പൂക്കള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം, ബാലസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സാഹിത്യ-സംസ്‌കാരിക ലോകം ആദരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close