localPoliticstop news

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഐക്യദാര്‍ഢ്യ കൂട്ടായ്മ

കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി എന്‍സിപി ലേബര്‍ സെല്‍ കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിനു മുന്നില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു. ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകര്‍ നടത്തുന്ന സമരത്തിനു മുന്നില്‍ ഒരുനാള്‍ കേന്ദ്ര സര്‍ക്കാരിനു മുട്ടു മടക്കേണ്ടിവരുമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ആലിക്കോയ പറഞ്ഞു. അതിശൈത്യം സഹിച്ച്് കഴിഞ്ഞ ഒരുമാസമായി കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ പലരും ക്ഷീണിതരും രോഗബാധിതരുമാണ്. എന്നിട്ടും അവരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ആലിക്കോയ പറഞ്ഞു.

ലേബര്‍ സെല്‍ ചെയര്‍മാന്‍ ഇ. ബേബി വാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോബ് കാട്ടൂര്‍, എം. ജയപ്രകാശന്‍ മാസ്റ്റര്‍, വി. ഗംഗാധരന്‍, വിവേകാനന്ദന്‍, സി.കെ.സി. അബു എന്നിവര്‍ പ്രസംഗിച്ചു. പി.എന്‍.ബി. നടേരി സ്വാഗതവും കെ.പി. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close