localtop news

ബേപ്പൂര്‍ മുരളീധര പണിക്കരുടെ മൂന്നു നോവലുകളുടെ പ്രകാശനം 30ന്

കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കരുടെ മൂന്നു നോവലുകളുടെ പ്രകാശനം ഡിസംബര്‍ 30ന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കും. ഗരുഡ പഞ്ചമി, മഞ്ജരിയുടെആണ്‍ ജീവിതം, മിഴിനീരില്‍ നനഞ്ഞ വസന്തം എന്നീ നോവലുകളാണ് പ്രകാശനം ചെയ്യുന്നത്. ലിപി ബുക്സാണ് പ്രസാധകര്‍. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. പി.ജെ ജോഷ്വ (ചീഫ് ന്യൂസ് എഡിറ്റര്‍ മലയാള മനോരമ), എം.പി സൂര്യദാസ് ( ബ്യൂറോ ചീഫ് മാതൃഭൂമി), നവാസ് പൂനൂര്‍ ( മാനെജിംഗ് എഡിറ്റര്‍ – സുപ്രഭാതം) എന്നിവര്‍ കോപ്പികള്‍ ഏറ്റുവാങ്ങും. കമാല്‍ വരദൂര്‍ (ചീഫ് ന്യൂസ് എഡിറ്റര്‍ ചന്ദ്രിക) മുഖ്യ പ്രഭാഷണം നടത്തും.

ഡോ. എം.പി. പത്മനാഭന്‍(ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി) അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍, ഗിരിജ ടീച്ചര്‍ ( കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍), ഇ.എം. രാജാമണി (പിഎസ്എസ് സംസ്ഥാന സെക്രട്ടറി) എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ലിപി പബ്ലിക്കേഷന്‍സ് മാനെജിംഗ് ഡയറക്റ്റര്‍ അക്ബര്‍ സന്നിഹിതനായിരിക്കും.ബേപ്പൂര്‍ മുരളീധര പണിക്കര്‍ പ്രതിസ്പന്ദനം നടത്തും. ലത്തീഫ് പറമ്പില്‍, ജയ്‌സണ്‍ നല്ലളം, കെ.എം. സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close