കോഴിക്കോട്: കഥാകാരിയും അധ്യാപികയുമായ രജനി സുരേഷ് രചിച്ച വള്ളുവനാടൻ കഥാ സമാഹാരം ‘പുലിയൻ കുന്ന് ‘ മിസോറം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. ആർട്ടിസ്റ്റ് മദനൻ പുസ്തകം ഏറ്റുവാങ്ങി. ഗവർണറുടെ വസതിയിൽ വെച്ചാണ് പ്രകാശനംനടന്നത്. രജനി സുരേഷിന്റെ കഥകളുടെ വ്യതിരിക്തത തെളിമയുള്ള ആഖ്യാന ശൈലിയാണെന്ന്ഗവർണർ അഭിപ്രായപ്പെട്ടു. വാങ്മയ ചിത്രങ്ങൾ രചിക്കുന്നതിൽ കഥാകാരിക്കുള്ള കഴിവ് അന്യാദൃശമാണെന്ന് ആർട്ടിസ്റ്റ് മദനൻ ചൂണ്ടിക്കാട്ടി.തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത് സ്വാഗതം പറഞ്ഞു. പതിനെട്ട് വള്ളുവനാടൻ കഥകളാണ് സമാഹാരത്തിലുള്ളത്. വള്ളുവനാടൻ സ്വത്വത്തിന്റെ അലകും പിടിയുമായ പ്രതിരൂപങ്ങൾ ഒരു നാടിന്റെ പൈതൃകവും സാംസ്കാരികാനുഭവവുമാണ്. പൂർണ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രജനി സുരേഷ് മറുപടി പ്രസംഗം നടത്തി.