കൊച്ചി: ടൈപ്പ് 2 പ്രമേഹത്തിനുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ പുറത്തിറക്കി ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്. രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിന് ദിവസവും രണ്ടുതവണ ഇത് കഴിക്കണം. റെമോ വി, റെമോസെന്‍ വി എന്നീ രണ്ട് ബ്രാന്‍ഡുകളിലാണ് ഗ്ലെന്‍മാര്‍ക്ക് ഇത് പുറത്തിറക്കിയിരിക്കുന്നത്. സോഡിയം ഗ്ലൂക്കോസ് കോ-ട്രാന്‍സ്പോര്‍ട്ടര്‍ ഇന്‍ഹിബിറ്റര്‍ (എസ്ജിഎല്‍ടി 2ഐ)-റെമോഗ്ലിഫ്ലോസിന്‍ എറ്റാബോണേറ്റ്, ഡിപിപി 4 ഇന്‍ഹിബിറ്റര്‍ (ഡിപെപ്റ്റിഡൈല്‍ പെപ്റ്റിഡേസ് 4 ഇന്‍ഹിബിറ്റര്‍)-വില്ഡാഗ്ലിപ് റ്റിന് എന്നിവയുടെ കോമ്പിനേഷനാണ് പുറത്തിറക്കിയത്. കോമ്പിനേഷനില്‍ റെമോഗ്ലിഫ്ലോസിന്‍ 100 മില്ലിഗ്രാമും വില്‍ഡാഗ്ലിപ്റ്റിന്‍ 50 മില്ലിഗ്രാമും അടങ്ങിയിരിക്കും.
റെമോഗ്ലിഫ്ലോസിന്‍, വില്‍ഡാഗ്ലിപ്റ്റിന്‍ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്. ഈ എഫ്ഡിസി മരുന്ന് ലഭ്യമാകുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. 2020 നവംബര്‍ അവസാനത്തില്‍ റെമോഗ്ലിഫ്ലോസിന്‍, വില്‍ഡാഗ്ലിപ്റ്റിന്‍ കോമ്പിനേഷന്‍ നിര്‍മാണത്തിനും വിപണനത്തിനുമായി ഗ്ലെന്‍മാര്‍ക്കിന് ഡിസിജിഐയില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു.
ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങള്‍ക്ക് ദീര്‍ഘകാലം ഒന്നിലധികം മരുന്നുകള്‍ രോഗികള്‍ കഴിക്കേണ്ടതുണ്ട്. ശരാശരി പ്രതിദിന ചെലവ് 78 രൂപ വരെയാണ്. ഗ്ലെന്‍മാര്‍ക്കിന്റെ റിമോഗ്ലിഫ്ലോസിന്‍, വില്‍ഡാഗ്ലിപ്റ്റിന്‍ കോമ്പിനേഷന്‍ ടാബ്ലെറ്റിന് 14 രൂപയാണ് വില. ദിവസേന രണ്ടുതവണ ഉപയോഗിക്കുമ്പോള്‍ 28 രൂപ മാത്രമാണ് ചെലവ്. വിപണിയില്‍ ലഭ്യമായ മറ്റ് എസ്ജിഎല്‍ടി 2, ഡിപിപി 4 കോമ്പിനേഷന്‍ മരുന്നുകളേക്കാള്‍ 65 ശതമാനം കുറവാണിത്.