കോഴിക്കോട് വടകര ലോകനാർ കാവിലെ സപ്ലൈകോ ഗോഡൗണിൽ ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ വൻ തീപിടുത്തം ഭക്ഷ്യധാന്യ കിറ്റുകൾ ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയവ ഉൾപ്പെടെ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് ആണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുവഴി സുപ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ടത് . ഉടൻ ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ അടക്കം നാല് യൂണിറ്റുകൾ സ്ഥലത്തെത്തി എത്തി വടകര നാദാപുരം പേരാമ്പ്ര കൊയിലാണ്ടി പ്രദേശങ്ങളിൽ യൂണിറ്റുകൾ ആണ് ഇവിടെ എത്തിയത് .ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരുടെയും പ്രദേശവാസികളെയും സഹകരണത്തോടെ ഫയർഫോഴ്സിന് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സപ്ലൈകോ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ ഭാഗങ്ങളിൽ തീ പടരാതിരിക്കാൻ നാട്ടുകാരും ഫയർഫോഴ്സും മുകളിലെ ഭക്ഷ്യധാന്യ കിറ്റുകൾ മാറ്റിക്കൊണ്ടിരിക്കുകയാണ്. തീയണച്ചതോടെ പുക കാരണം ഗോഡൗണിന് ഉള്ളിലേക്ക് കടക്കാൻ കഴിയാത്ത അവസ്ഥ ആയതിനാൽ ഗോഡൗണിലെ സിംഗ് മേൽക്കൂര നാട്ടുകാരും ഫയർഫോഴ്സും മാറ്റി.
Related Articles
Check Also
Close-
പ്രധാന കേരള വാര്‍ത്തകള്‍
November 5, 2021