കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂണിയന് എഎംസി പ്രവര്‍ത്തനത്തില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്രമുഖ ഇന്ത്യന്‍ പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്കും ജപ്പാനിലെ ദായ്-ഇചി ലൈഫ് ഹോള്‍ഡിംഗ്സും ചേര്‍ന്നാണ് കമ്പനിയെ സ്പോണ്സര് ചെയ്യുന്നത്. ആന്ത്രാ ബാങ്കും കോര്പ്പറേഷന് ബാങ്കും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുമായി കഴിഞ്ഞ വര്‍ഷം സംയോജിപ്പിച്ചിരുന്നു.
റീട്ടെയില്‍ നിക്ഷേപകരില്‍ നിന്നും ബി30 നഗരങ്ങളില്‍ നിന്നുമുള്ള യൂണിയന് മ്യൂച്വല്‍ ഫണ്ടിന്റെ എഎയുഎമിലേക്കുള്ള സംഭാവന മികച്ചതാണെന്ന് യൂണിയന് എഎംസി സി.ഇ.ഒ ജി പ്രദീപ്കുമാര്‍ പറഞ്ഞു. 2020 നവംബറിലെ ശരാശരി എയുഎമില് ഏകദേശം 39% പങ്കാളിത്തവും ബി30 നഗരങ്ങളില്‍ നിന്നാണ്. വ്യവസായത്തിലെ നിക്ഷേപകരുടെ 1% വിപണി വിഹിതം തങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നിക്ഷേപ പ്രക്രിയ, മികച്ച വിപണന തന്ത്രം എന്നിവയുമായി ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ എയുഎം നിലവിലെ നിലവാരത്തില്‍ നിന്ന് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
2018 നവംബറിലെ എഎയുഎമിന്റെ ഏകദേശം 3% നോണ്‍-അസോസിയേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് വഴി ആയിരുന്നു. 2020 നവംബറില്‍ ഇത് 11% ആയി ഉയര്‍ന്നു. ഇത് 2020 മാര്‍ച്ചിലെ ആറ് ശതമാനത്തില്‍ നിന്നാണ് 2020 നവംബറില്‍ 11% ആയി ഉയര്‍ന്നത്.
നിലവിലെ വിപണി സാഹചര്യത്തില്‍, അസറ്റ് അലോക്കേഷന് അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ട് ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതെന്ന് യൂണിയന് അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ (സിഐഒ) ശ്രീ വിനയ് പഹാരിയ അഭിപ്രായപ്പെട്ടു.