വൈത്തിരി: വയനാട് ചുരത്തിൽ അടുത്തകാലത്തായി നിരന്തരം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗത തടസം പരിഹരിക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടവും താമരശേരി പോലീസും അടിയന്തിരമായി ഇടപെടണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ല്യു ടിഎ ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വയനാട് കാണാനും ഒഴിവ് ദിവസങ്ങൾ ചിലവഴിക്കാനും ചുരം കയറി വരുന്ന സഞ്ചാരികൾ ശനി ഞായർ ദിവസങ്ങളിൽ ചുരത്തിലെ ബ്ലോക്കിൽപ്പെട്ട് എത്തിച്ചേരാനാകാതെ തിരിച്ച് പോവുകയാണ് .ഇതിന് പരിഹാരം കാണുന്നതിന് ഇത്തരം ദിവസങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ചുരത്തിൽ വിന്വസിക്കണം. ഗതാഗതകുരുക്കിന് കാരണങ്ങളിലൊന്നായ കണ്ടൈനർ ലോറികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണം. ടിപ്പറുകളുടെ അമിതപ്രവാഹത്തിനും, ഇടതടവില്ലാതെ ഒഴുകുന്ന കണ്ടൈനർ ലോറികൾക്കുമെതിരെ മുൻ കോഴിക്കോട് കളക്ടർ യു.വി ജോസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അടുത്തകാലത്ത് നിത്യേനെ ചുരത്തിലെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചിട്ടും കോഴിക്കോട് ജില്ലാ ഭരണകൂടം അനങ്ങാപാറ സമീപനം തുടരുകയാണ്. രണ്ട് പ്രളയം, നിപാ, ഇപ്പോൾ കോവിഡ് 19 തുടങ്ങിയ ദുരന്തങ്ങൾ മൂലം തകർന്നടിഞ്ഞ വയനാട് ടൂറിസം ഈ അടുത്തകാലത്താണ് ഉണർന്നത്. എന്നാൽ ചുരത്തിലെ ഗതാഗതതടസം ടൂറിസത്തിന് വൻ തിരിച്ചടിയായിരിക്കയാണ്. ചുരത്തില്‍ ഞായറാഴ്ച വാഹനങ്ങള്‍ കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. അടിവാരം മതല്‍ ലക്കിടി വരെ നീളുന്ന ഗതാഗത തടസ്സത്തില്‍ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്ന സ്ഥിതിയാണ്. പൊതു വാഹനങ്ങള്‍ വേണ്ടത്രയില്ലാത്തതിനാല്‍ എല്ലാവരും സ്വകാര്യ വാഹനങ്ങളിലെത്തുന്നതോടെ വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതും ഗതാഗതക്കുക്കിന് കാരണമാകുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ചുരത്തില്‍ തിരക്കേറുന്നത്. ടുറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നു തുടങ്ങിയതോടെ കൂടുതല്‍ വിനോദ യാത്രക്കാരെത്തുന്നതും ഇരു ജില്ലകളിലുമായി ജോലി ചെയ്യുന്നവര്‍ അവധി കഴിഞ്ഞ് മടങ്ങുന്നതും ഗതാഗതക്കുരുക്കിന് ആക്കംകൂട്ടുന്നു. തിരക്കിനിടെ വലിയ വാഹനങ്ങള്‍ മുടിപിന്‍ വളവ് തിരിയ്ക്കാനാകാതെ കുടുങ്ങുന്നതും വീതികുറഞ്ഞ ഭാഗത്ത് മറികടക്കാന്‍ ശ്രമിക്കുന്നതിടെ വാഹനങ്ങള്‍ നീക്കാനാകാതെ കുടുങ്ങുന്നതും തിക്കേറാനിടയാക്കുന്നുണ്ട്. താമരശേരി ട്രാഫിക് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും അത്യധ്വാനം ചെയ്താണ് രാത്രി വൈകിയും ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തി വിടുന്നത്.തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ ട്രാഫിക് പോലീസിനെ വിന്യസിക്കാൻ താമരശേരി പോലീസിന് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകണം. ഉടനടി പരിഹാരം ഉണ്ടായില്ലങ്കിൽ ശക്തമായ സമരപരിപാടികളുമായി ഡബ്ല്യു ടിഎ മുന്നിട്ടിറങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി അനീഷ് ബി നായർ സ്വാഗതവും സൈഫു വൈത്തിരി നന്ദിയും പറഞ്ഞു രമിത്ത് അബ്ദുറഹിമാൻ. വർഗ്ഗീസ്, അനീഷ് മ ര ദുർ എന്നിവർ പ്രസംഗിച്ചു
Related Articles
September 27, 2024
1,779
ലുലു മാളിലെ നിസ്ക്കാര മുറിയ്ക്ക് പുറത്ത് കൈകുഞ്ഞിൻ്റെ മാല കവർന്ന ദമ്പതികൾ അറസ്റ്റിൽ
Check Also
Close-
`വായു മലിനീകരണം തടയാൻ നമുക്ക് ഒരുമിക്കാം’ ക്യാംപയിന് തുടക്കം
October 29, 2020