നമസ്ക്കാരം. ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ലാണ് ഞാനും ധാത്രിയുമായുള്ള ബന്ധം തുടങ്ങുന്നത്. അത് ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാനായിരുന്നു. അതൊരു ഹെയര്‍ പ്രൊട്ടക്റ്റര്‍ ക്രീമിന്റെ ആഡായിരുന്നു. അത് കഴിഞ്ഞ്, അന്നൊക്കെ നിങ്ങള്‍ എല്ലാവരെയും പോലെ, പലരെയും പോലെ നമ്മള് അമ്മ കാച്ചിത്തരുന്ന എണ്ണ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. അന്ന് ആ ക്രീം ഞാന്‍ ഉപയോഗിച്ചിരുന്നില്ല. അതിനുശേഷം 2018ല്‍, 18ലാണ് ഞാന്‍ ധാത്രിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആവുന്നത്. അന്ന് ഞാന്‍ അവരുടെ ഫാക്ടറിയില്‍ പോവുകയും ഈ എണ്ണ, ഹെര്‍ബല്‍ ഓയില്‍ എത്രമാത്രം ഫൈനസോടുകൂടി എത്ര ലബോറിയസായിട്ടുള്ള പ്രോസസിലൂടെയാണ് ഉണ്ടാക്കുന്നതെന്ന് നേരിട്ട് കണ്ട് തിരിച്ചറിയുകയാണ് ചെയ്തത്. 21 ദിവസം കൊണ്ടാണ് അതുണ്ടാക്കുന്നത്. അപ്പൊ അത്രയും ഒരു വിത്ത് ലൗ ഉണ്ടാക്കുന്ന ഒരു എണ്ണ, അതിനുശേഷം 2018ന് ശേഷം ഞാന്‍ ഇത് ഉപയോഗിച്ചു തുടങ്ങുന്നു. ഞാനും കുടുംബവും എന്റെ അടുത്ത ഫ്രണ്ട്സിന് ഒക്കെ ഞാന്‍ റെക്കമെന്റ് ചെയ്യാറുണ്ട്. അങ്ങനെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് റിസള്‍ട്ട് തരുന്ന ഒരു എണ്ണയാണ് ധാത്രിയുടെ എണ്ണ. പക്ഷെ ഇപ്പൊള്‍ വളരെ നിര്‍ഭാഗ്യകരമായ ഒരു കാര്യം എന്താണെന്നുവെച്ചാല്‍. ഞാന്‍ ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡ്, അതാണ് ഇപ്പോള്‍ വിവാദത്തില്‍ വന്നിരിക്കുന്നത്. പലര്‍ക്കുമറിയില്ല ഇതൊരു ക്രീമാണ് ഹെയര്‍ ക്രീമാണ് ഇത് ഹെര്‍ബല്‍ ഓയിലുമായിട്ടൊ ധാത്രിയുടെ മറ്റ് പ്രോഡക്റ്റുമായിട്ടോ ഒരു ബന്ധമില്ലാത്ത ഒരു ഹെയര്‍ ക്രീമിന്റെ ആഡിയലാണ് ഈ വിവാദം മുഴുവന്‍ ഉണ്ടായിരിക്കുന്നത്. അപ്പൊ, അന്നത്തെ ആ ഹെയര്‍ ക്രീമിന്റെ ആഡ് കാരണം ഇന്ന് പതിനേഴൊ ഇരുപതോ വര്‍ഷങ്ങള്‍ നമ്മുടെ ഇടയിലുള്ള ഉള്ള നമ്മുടെ കേരളത്തിന്റെ വളരെ അഭിമാനങ്ങളിലൊന്നായ ഒരു സംരംഭം ധാത്രി പൊലൊരു സംരംഭം അതിനെ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നു. വളരെ വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം അത് ചെറിയ ഒരു സെക്ഷന്‍ ഓഫ് ദി മീഡിയയാണ്. ബാക്കിയെല്ലാവരും, മേജര്‍ മീഡിയാസ് എല്ലാം, അവര്‍ക്ക് ഈ കഥയറിയാം. ഇത് ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ക്രീമിന്റെ ആഡാണ്. ഇത് ഹെര്‍ബല്‍ ഓയിലുമായിട്ട് ബന്ധമുള്ളതല്ല ധാത്രിയുടെ പ്രൊഡക്ട്സുമായിട്ട് ബന്ധമില്ല എന്ന് അവര്‍ക്ക് അറിയാം. അപ്പൊ ആ സെക്ഷന്‍ ഓഫ് ദി മീഡിയ വളരെ മോശമായിട്ട് ധാത്രിയെ ചിത്രീകരിക്കുന്നതില്‍ വളരെയധികം വേദനയുണ്ട്. അവര്‍ അതില്‍ നിന്നും ഡെസിസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഒപ്പം ധാത്രിയുടെ ഉപഭോക്താക്കള്‍ക്കും ബാക്കിയെല്ലാവര്‍ക്കും നല്ലൊരു വര്‍ഷവും ഞാന്‍ ആശംസിക്കുന്നു…………………അനൂപ് മേനോന്