KERALAlocaltop news

മിഠായ് തെരുവിലെ വാഹന നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് വരുൺ ഭാസ്ക്കർ

കോഴിക്കോട്: മിഠായ് തെരുവിലെ അശാസ്ത്രീയമായ വാഹന നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തി വ്യാപാരികളുടെ ദുരവസ്ഥ പരിഹരിക്കണമെന്ന് പുതിയ നഗരസഭ ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ ആവശ്യം. കരുവിശേരി വാർഡ് കൗൺസിലർ വരുൺ ഭാസ്ക്കറാണ് വിഷയത്തിൽ ശ്രദ്ധക്ഷണിച്ചത്. വാഹനനിരോധം മൂലം 1500 ഓളം വ്യാപാരികളും, മിഠായ്തെരു കൊണ്ട് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളും പട്ടിണിയിലായതായി വരുൺ ചൂണ്ടിക്കാട്ടി.കോവിഡ്മൂലം വ്യാപാരം പകുതിയായി കുറഞ്ഞു. അതിനാൽ പീക്ക് സമയം ഒഴികെ സമയങ്ങളിൽ വാഹനം കടത്തിവിടാൻ നടപടി ഉണ്ടാവണം . അതിനായി വ്യാപാരികളുടെ യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും വരുൺ ഭാസ്ക്കർ ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ എസ്.കെ അബൂബക്കറും, കൗൺസിലർമാരായ പി കെ നാസർ, കെ. മൊയ്തീൻകോയ എന്നിവരും ഇതേ ആവശ്യം ഉന്നയിച്ച് സംസാരിച്ചു. സർക്കാർ തീരുമാനമായതിനാൽ നഗരസഭയുടെ ഒരു പ്രഖ്യാപനത്തിലൂടെ നിലവിലെ സംവിധാനം മാറ്റാൻ ബുദ്ധിമുട്ടുണ്ടെന്നും വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താമെന്നും ഡെപ്യൂട്ടിമേയർ മുസഫിർ അഹമ്മദ് മറുപടി നൽകി. തീർച്ചയായും സർക്കാരിൽ വിഷയം അവതരിപ്പിച്ച് വാഹനഗതാഗതം അനുവദിക്കുംവിധത്തിൽ തീരുമാനം ഉണ്ടാക്കാൻ നടപടി സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close