കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. ജെ. രമ ചുമതലയേറ്റു. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ആണ് പുതിയ ഡയറക്ടറായി ഡോ. രമയെ നിയമിച്ചത്.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ക്രോപ് ഇമ്പ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി വിഭാഗത്തിന്റെ മേധാവിയായിരുന്നു ഡോ രമ. 36 വർഷത്തെ ശാസ്ത്ര ഗവേഷണ പരിചയമുള്ള പ്രിൻസിപ്പൽ സയന്റിസ്റ്റ് ആയ ഡോ രമയുടെ ഗവേഷണ മേഖലകൾ സുഗന്ധവ്യഞ്ജനങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണം, സുഗന്ധവ്യഞ്ജനങ്ങളിലെ വിള മെച്ചപ്പെടുത്തൽ, സുഗന്ധവ്യഞ്ജനങ്ങളുടെ പ്രചരണം, ഉന്നത സാന്ദ്രത നടീൽ രീതികൾ, റൂട്ട് സ്റ്റോക്ക് വിലയിരുത്തൽ എന്നിവയാണ്. സുഗന്ധവ്യഞ്ജന ഗവേഷണത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ രമ 85 ഗവേഷണ പ്രബന്ധങ്ങളും 130 സാങ്കേതിക പ്രസിദ്ധീകരണങ്ങളും 30 പുസ്തക അധ്യായങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.