കോഴിക്കോട്: ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷം വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്നു. തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പതാക ഉയര്‍ത്തി പരേഡിന് അഭിവാദ്യമര്‍പ്പിച്ചു.കോവിഡ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ആഘോഷം സംഘടിപ്പിച്ചത്. പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരുന്നു.
സബ് ഡിവിഷണൽ/ ബ്ലോക്ക് തലത്തില്‍ 75 പേരും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തില്‍ 50 പേരും മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ പാടുള്ളൂ എന്ന് ഉത്തരവുണ്ടായിരുന്നു. പൊതു ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങുകളില്‍ 50 പേര് വരെ പങ്കെടുത്തു. സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ചടങ്ങുകൾ. പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി ജോർജ് ,എം കെ രാഘവൻ എം.പി, എം.എൽ.എമാരായ എ.പ്രദീപ് കുമാർ ,പുരുഷൻ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തിൽ ജമീല തുടങ്ങിയവർ പങ്കെടുത്തു.