localSportstop news

അണ്ടര്‍ 19 ഫുട്‌ബോള്‍ ലുക്കാ കൊണ്ടോട്ടി ചാമ്പ്യന്മാര്‍

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോഴിക്കോട് ദേവഗിരി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ കേരളാ ഫുട്‌ബോള്‍ ട്രെയിനിംഗ് സെന്റര്‍ സംഘടിപ്പിച്ച സംസ്ഥാനതല അണ്ടര്‍ 19 ഫുട്ബാളില്‍ കൊണ്ടോട്ടി ലൂക്ക ഫുട്ബാള്‍ അക്കാദമി ചാമ്പ്യന്മാരായി. ഫൈനലില്‍ സെവന്‍ സ്‌പോര്‍ട്‌സ് കുന്നമംഗലത്തെ അവര്‍ 2-1 ന് തോല്‍പ്പിച്ചു. മികച്ച ഗോള്‍ കീപ്പററായി ടി ജയശങ്കറും (കെ.എഫ്.ടി.സി) , ഫോര്‍വേഡ് സഹദ് ചുക്കനും (ലൂക്ക) , മധ്യനിരക്കാരനായി വിഷ്ണു (സെവന്‍ സ്‌പോര്‍ട്‌സ്), ഡിഫന്‍ഡറായി അഭിനന്ദ് എ (കെ.എഫ്.ടി.സി) മികച്ച കളിക്കാരനായി ഹര്‍ഷിദ് സെവന്‍ സ്‌പോര്‍ട്‌സ്) നെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ കമാല്‍ വരദൂര്‍ ട്രോഫികള്‍ സമ്മാനിച്ചു. ദേവഗിരി കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ബോണി അഗസ്റ്റിന്‍, സി കെ ജയചന്ദ്രന്‍ , സാജിതാ കമാല്‍, കെ.എഫ്.ടി.സി ചെയര്‍മാന്‍ പ്രസാദ് വി ഹരിദാസന്‍ , ഹെഡ് കോച്ച് പി നിയാസ് റഹ്മാന്‍ , പി കൃഷ്ണ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close