localtop news

മീഞ്ചന്തയിലെ 20 മുറിക്കാർക്ക്  ഫ്ലാറ്റ് സമുച്ചയം കൈമാറി

കോഴിക്കോട്: മീഞ്ചന്ത ആർട്സ് ആൻ്റ് സയൻസ് കോളേജ് കോമ്പൗണ്ടിൽ വർഷങ്ങളായി താമസിച്ചു വരുന്ന 20 മുറിക്കാർ എന്നറിയപ്പെടുന്ന 14 കുടുംബങ്ങൾക്ക് കോളേജ് കോമ്പൗണ്ടിൽ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം എൽ എ ഡോ .എം .കെ മുനീറിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2 .20 കോടി രൂപ ചെലവഴിച്ച് നിർമ്മിതികേന്ദ്ര നിർമ്മിച്ച ഫ്ലാറ്റുകൾ കൈമാറുന്ന ചടങ്ങ് ഡോ .എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു .
മൂന്ന് നിലകളിലായി നിർമ്മിച്ച ഫ്ലാറ്റിൽ ഓരോ കുടുംബത്തിനും രണ്ട് ബെഡ്റൂം ,ഡൈനിംഗ് ഹാൾ ,കിച്ചൺ ,ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .
ധാരാളം കടമ്പ കടന്നാണ് ഫ്ലാറ്റ് സമുച്ചയം പൂർത്തിയാക്കിയത് .വളരെയേറെ പരിമിതിക്കുള്ളിൽ ജീവിച്ച കുടുംബങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാനാണ് ഫ്ലാറ്റ് നിർമ്മിച്ചത് .14 കുടുംബങ്ങളാണ് യഥാർത്ഥ അവകാശികൾ എന്ന നിലയിലുള്ള റിപ്പോർട്ട് അധികൃതർ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് 14 കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമ്മിച്ചത്  .നിലവിൽ യഥാർഥ അവകാശവുമാ യി ബന്ധപ്പെട്ടുണ്ടായിട്ടുള്ള തർക്കങ്ങളിൽ രമ്യമായ രീതിയിൽ പരിഹാരം ഉണ്ടാക്കുമെന്നും .ഇതിൻ്റെ നിയമ വശങ്ങൾ കലക്ടർ പരിശോധിച്ച് നടപടിയുണ്ടാകുമെന്നും  എം എൽ എ പറഞ്ഞു .
കലക്ടർ സാംബശിവറാവു ഒരു കൂടപ്പിറപ്പിൻ്റെ സ്നേഹവാത്സല്യമാണ് എല്ലായ്പോഴും തന്നി ട്ടുള്ളതെന്നും എം എൽ എ പറഞ്ഞു
ഫ്ലാറ്റ് ശിലാഫലകം അനാഛാദനംഎംഎൽ എ എം കെ മുനീർ നിർവഹിച്ചു .
വീടില്ലാത്തവർക്ക് വീട് കിട്ടുക എന്നത് വളരെയേറെ പ്രധാന്യമർഹിക്കുന്ന കാര്യമാണ് .നിലവിൽ വീടില്ലാത്തവരുടെ സങ്കടങ്ങൾക്ക് നീതിയുക്തമായ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അധ്യക്ഷ പ്രസംഗത്തിൽ മേയർ ഡോ .ബീന ഫിലിപ്പ് പറഞ്ഞു .
 അർഹതപെട്ടവർക്ക് തീർച്ചയായും ഫ്ലാറ്റ് ലഭ്യമാക്കുമെന്നും നിലവിലെ ഫ്ലാറ്റിലെ താമസക്കാരല്ലാത്ത കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാക്കുമെന്നും  എം എൽ എ യും ,മേയറും ,കലക്ടറും ,മീഞ്ചന്ത ഗവ .ആർട്സ് ആൻ്റ് സയൻസ് കോളജ് പ്രിൻസിപ്പലും കൂടി ചേർന്ന് ഉടൻ കൂടിയാലോചന നടത്തുമെന്നുംകലക്ടർ എസ് സാംബശിവറാവു അറിയിച്ചു .
നിർമ്മിതി കേന്ദ്ര റീജ്യണൽ എഞ്ചിനീയർ കെ .എം ശശി ,മീഞ്ചന്ത ഗവ .ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ .ഷാജി എടക്കോട്ട് ,കോർപറേഷൻ വാർഡ് കൗൺസിലർ രമ്യ സന്തോഷ് ,കോർപറേഷൻ കൗൺസിലർ അജീബ ബീവി പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close