ഫറോക്ക്: വിസ്മയകരമായ വിജ്ഞാന നേട്ടങ്ങൾ കൊണ്ട് പത്മശ്രീ പുരസ്കാരത്തിന് അർഹമായ അലി മണിക് ഫാനിന് ചരിത്ര സമ്പന്നമായ ചാലിയത്ത് സ്വീകരണം നല്കുന്നു. കടലുണ്ടി – ചാലിയം ചരിത്ര പൈതൃക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സ്വീകരണം 2021 ഫെബ്രുവരി 14 ന് ഞായറാഴ്ച വൈ:4 മണിക്ക് ചാലിയം ചാലിയാർ കോംപ്ലക്സിലെ കദീജ ഹാളിൽ നടക്കും.
വി കെ സി മമ്മദ് കോയ എം എൽ.എ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും.കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ.വി.മുഖ്യാതിഥിയായിരിക്കും.സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗവും പഠന ഗവേഷണ കേന്ദ്രം പ്രസിഡണ്ടുമായ അഡ്വ.നസീർ ചാലിയം അദ്ധ്യക്ഷത വഹിക്കും. ഗ്രന്ഥകാരനും പഠനകേന്ദ്രം എക്സിക്യൂട്ടീവ് അംഗവുമായകെ.പി.അഷ്റഫ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈനുൽ ആബിദ് തങ്ങൾ, പഞ്ചായത്ത് മെമ്പർ ഇമ്പിച്ചിക്കോയ ടി.പി., ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂൾ മുൻ പ്രധാനദ്ധ്യാപകൻ എ.അബ്ദുറഹിമാൻ മാസ്റ്റർ, എഴുത്തുകാരൻ ഇ.വി.അബ്ദുൽ വാഹിദ് എന്നിവർ ആശംസകൾ നേരും
പത്മശ്രീ അലി മണിക് ഫാൻ മറുപടി പ്രസംഗം നടത്തും.
അനിൽ മാരാത്ത് സ്വാഗതവും പഠന കേന്ദ്രം എക്സിക്യൂട്ടീവ് അംഗം യൂനസ് കടലുണ്ടിനന്ദിയും പറയും.