Healthlocal

മേയ്ത്ര കെയർ നെറ്റ്‌വർക്ക് ; പുതുദർശനവുമായി മേയ്ത്ര ഹോസ്പിറ്റൽ


കോഴിക്കോട്: ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കയ്യെത്തും ദൂരെ ആരോഗ്യസേവനങ്ങൾ ഉണ്ടാവുക എന്നതാണ് പ്രഥമമായ കാര്യം. ഇത് തിരിച്ചറിഞ്ഞ് ആരോഗ്യസേവനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മേയ്ത്ര ഹോസ്പിറ്റൽ. മേയ്ത്ര കെയർ നെറ്റ്‌വർക്ക് എന്ന ഈ നൂതന സംരംഭം പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഡിജിറ്റൽ ഹെൽത്ത്കെയർ മോഡലിലൂടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടന്ന് ആരോഗ്യ സേവനങ്ങൾ എല്ലാവരിലേക്കും ഏറ്റവും എളുപ്പത്തിൽ ലഭ്യമാക്കുവാൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടൊപ്പം അതാത് മേഖലകളിലെ ആരോഗ്യ സേവന ദാതാക്കളുടെ പങ്കാളിത്തവും മേയ്ത്ര കെയർ നെറ്റ്‌വർക്കിൽ ഉപയോഗപ്പെടുത്തുന്നു. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ, പരിചയ സമ്പന്നരായ ഡോക്ടർമാർ, പൊതു-സ്വകാര്യ ആശുപത്രികൾ മുതലായവയും മേയ്ത്ര കെയർ നെറ്റ്‌വർക്കിന് കീഴിൽ കൈകോർത്തുകൊണ്ടാണ് പുതിയ ലക്ഷ്യത്തിലേക്ക് അണിചേർന്നിരിക്കുന്നത്.

മേയ്ത്ര കെയർ നെറ്റ്‌വർക്കിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിച്ചു. ബഹു. കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, കെഫ് ഹോൾഡിംഗ്സ് സ്ഥാപക ചെയർമാനും മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ, മേയ്ത്ര ഹോസ്പിറ്റൽ സിഇഒ ഡോ. പി. മോഹനകൃഷ്ണൻ, മേയ്ത്ര ഹോസ്പിററൽ ഡയറക്ടർ ഡോ. അലി ഫൈസൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
‘”ആരോഗ്യ സേവനത്തിന്റെ ആവശ്യകതയെ കൃത്യമായി തിരിച്ചറിഞ്ഞ്, ഉന്നത നിലവാരമുള്ള പരിചരണം ജനങ്ങൾക്ക് ലഭ്യമാക്കുവാൻ മേയ്ത്രയ്ക്ക് സാധിക്കുന്നുണ്ട് എന്നും, ഏതാനും മാസങ്ങൾക്ക് മുൻപ് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ ആരംഭിച്ച ടെലിമെഡിസിൻ സംവിധാനം ഇതിന് ഉദാഹരണമാണ് എന്നും ശൈലജ ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. ആരോഗ്യ സംരക്ഷണ സേവനങ്ങൾ ആവശ്യമുള്ള പ്രദേശങ്ങളിലേക്കെത്തിക്കാൻ മേയ്ത്രക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നു, പുതിയ സംരംഭത്തിന് അഭിനന്ദനങ്ങൾ” ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു .

‘‘യാഥാർഥ്യബോധത്തെ മനസ്സിലാക്കാനും പുതിയ ഉൾകരുത്ത് രൂപപ്പെടുത്താനും കോവിഡ് മഹാമാരിക്കായെന്ന് കെഫ് ഹോൾഡിംഗ്സ് സ്ഥാപക ചെയർമാനും മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനുമായ ഫൈസൽ ഇ കൊട്ടിക്കോളൻ പറഞ്ഞു. കൂട്ടായ പരിശ്രമത്തിൽ കൂടുതൽ ഊർജത്തോടെ ആരോഗ്യസംരക്ഷണ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം തിരികെ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഈ തിരിച്ചറിവിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ടാണ് ആരോഗ്യം, പ്രതീക്ഷ, സന്തോഷം എന്നിവയിലൂന്നി പുതുകാഴ്ചപ്പാട് രൂപപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി മികച്ച ആരോഗ്യസേവനം ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്’- ആഗോളനിലവാരത്തിൽ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടോടെ 2017ൽ മേയ്ത്ര ഹോസ്പിറ്റലിന് അടിത്തറ പാകിയ ചെയർമാൻ കൂട്ടിച്ചേർത്തു.

‘‘റഫറൽ സൗകര്യം മുതൽ സ്പെഷലിസ്റ്റ് വിദഗ്ധെൻറ സേവനവും ഉപദേശവും വരെ സങ്കീർണ നടപടിക്രമങ്ങളൊന്നുമില്ലാതെ വിവിധ നഗരങ്ങളിൽ മേയ്ത്രയുടെ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനാണ് മേയ്ത്ര കെയർ നെറ്റ്‌വർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇത് രോഗികളെ അമിത ചെലവുകളിൽ നിന്നും മറ്റു അസൗകര്യകളിൽനിന്നും ഒഴിവാക്കും. വിവിധ മേഖലകളിലെ ആരോഗ്യവിദഗ്ധരുടെയും ആരോഗ്യകേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും ശൃഖലകൾ സ്ഥാപിക്കുന്നതിലൂടെയാണ് മേയ്ത്രക്ക് ഇത് സാധ്യമാകുന്നത്. പ്രാദേശിക ആരോഗ്യവിദഗ്ധർ, സ്പെഷലിസ്റ്റ് ഡോക്ടർമാർ, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവ സംയോജിപ്പിച്ച് മേയ്ത്രയുടെ സേവനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ മലബാറിലെ 1.5 കോടി ജനങ്ങളിലേക്ക് എത്തിക്കുവാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്”- മേയ്ത്ര ഹോസ്പിറ്റൽ സിഇഒ ഡോ. പി. മോഹനകൃഷ്ണൻ വിശദീകരിച്ചു.

”ശാസ്ത്രസാങ്കേതിക വിദ്യയുടെ കുതിച്ചുകയറ്റം മറ്റു മേഖലകളെ എന്നപോലെ ആരോഗ്യമേഖലയെയും ഒരുപാട് ദൂരം മുന്നോട്ടുനയിച്ചിട്ടുണ്ട്. ലോകോത്തര ആരോഗ്യ സേവനം വീടുകളിലേക്ക് എത്തിക്കുക മാത്രമല്ല നിലവിലെ ആരോഗ്യസംവിധാനത്തെ ശക്തമാക്കുകയും അടിയന്തിര സേവനം ആവശ്യമുള്ളവർക്കുൾപ്പെടെ അത് എത്തിക്കാനുതകും വിധം നിലവിലെ സംവിധാനങ്ങളെ മാറ്റിയെടുക്കുവാനുമാണ് മേയ്ത്ര കെയർ നെറ്റ്വർക്ക് സജ്ജമാക്കിയിരിക്കുന്നത്. ’’ മേയ്ത്ര ഹോസ്പിററൽ ഡയറക്ടർ ഡോ. അലി ഫൈസൽ പറഞ്ഞു.

ഉപകരണ സഹായത്തോടുകൂടിയ മൾട്ടി സ്പെഷ്യാലിറ്റി ടെലി കൺസൾട്ടേഷൻ സൗകര്യങ്ങളും മേയ്ത്ര കെയർ നെറ്റ്വർക്കിനു കീഴിലുള്ള മേയ്ത്ര കെയർ ക്ലിനിക്കിൽ ഉണ്ടാകും. കൂടാതെ, ഹോം കെയർ സേവനങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ്, അത്യാധുനിക ഫിസിയോതെറാപ്പി & ഫിറ്റ്നസ് യൂണിറ്റ്, ലബോറട്ടറി, ന്യൂട്രിഷൻ & വെൽനെസ്സ്, ഫാർമസി എന്നീ സേവനങ്ങളും കെയർ ക്ലിനിക്കിൽ ലഭ്യമാണ്.

കൂടാതെ, മേയ്ത്ര ഹോസ്പിറ്റൽ യുണൈറ്റഡ് മെഡിക്കൽ സെന്ററുമായി ചേർന്ന് പ്രവർത്തനമാരംഭിക്കുന്ന മേയ്ത്ര യുണൈറ്റഡ് ഹാർട്ട് സെന്റർ, ചികിത്സ തേടി ദീർഘദൂര യാത്ര ചെയ്യേണ്ട ഹൃദ്രോഗികൾക്ക് ഒരു അനുഗ്രഹമായിരിക്കും. അത്യാധുനിക കാത്ത് ലാബ്, അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ, ഒ.പി & ഐ.പി സേവനങ്ങൾക്കൊപ്പം മേയ്ത്ര ഹോസ്പിറ്റലിലെ വിദഗ്ധരുടെ സേവനവും പൊതുജനങ്ങൾക്ക് ഇവിടെ ലഭ്യമാണ്.
ടെലി ഐ.സി.യുകളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്ന നടപടികളിലാണ് മേയ്ത്ര. കൂടാതെ ആശുപത്രികളുമായും ഡോക്ടർമാരുമായും സഹകരിച്ച് ആതുരസേവനമേഖലയിൽ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലഭ്യത രണ്ടുവർഷത്തിനുള്ളിൽ മലബാർ മേഖലയിൽ വ്യാപിപ്പിക്കാനാണ് മേയ്ത്ര കെയർ നെറ്റ്‌വർക്ക് ലക്ഷ്യമിടുന്നത്.

220 കിടക്കകളോടെ അതിവിദഗ്ധ ഡോക്ടർമാരുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടേർഷ്യറി കെയർ ആരോഗ്യസംവിധാനത്തിൽ മേയ്ത്ര ഹോസ്പിറ്റൽ ഉയർന്ന തലത്തിലുള്ള പരിചരണമാണ് ഉറപ്പുനൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close