KERALAlocaltop news

ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് കരുതലാവാൻ ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു

കോഴിക്കോട്: നിസ്സഹായരായ അമ്മമാരാൽ ഉപേക്ഷിക്കപ്പെടുന്ന നവജാത ശിശുക്കൾക്ക് സുരക്ഷയും പരിചരണവുമൊരുക്കാൻ ജില്ലയിൽ അമ്മതൊട്ടിൽ ഒരുങ്ങുന്നു. കോഴിക്കോട് ബീച്ച് ഗവ ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിക്കാനായി എ. പ്രദീപ്‌ കുമാർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20.23 ലക്ഷം രൂപ അനുവദിക്കുകയും ഭരണാനുമതി ലഭിക്കുകയും ചെയ്തു.

ബീച്ച് ആശുപത്രി വികസനത്തിനായുള്ള മാസ്റ്റർ പ്ലാനിൽ അമ്മത്തൊട്ടിലിനുള്ള സ്ഥലവും കൂടി ഉൾപ്പെടുത്തിയിരുന്നു. ഇതു പ്രകാരമാണ് പ്രത്യേകം രൂപകല്പന ചെയ്തത ഇലക്ട്രോണിക് അമ്മത്തൊട്ടിൽ യഥാർഥ്യമാവാൻ ഒരുങ്ങുന്നത്.

ബീച്ചാശുപത്രിയുടെ തെക്ക് ഭാഗത്തെ റോഡിൽ നിന്ന് പ്രവേശിക്കാവുന്ന വിധത്തിലാണ് അമ്മാതൊട്ടിൽ നിർമിക്കുക. കുഞ്ഞിനേയുമെടുത്ത് പ്രവേശന കവാടത്തിലെത്തുമ്പോൾ തന്നെ വാതിൽ തനിയേ തുറക്കുകയും കുഞ്ഞിനെ വച്ച് കഴിഞ്ഞാൽ തനിയെ വാതിൽ അടയുകയും ചെയ്യും. ഉടൻ തന്നെ സൈറൻ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ വിവരം ലഭിക്കും. അവർ എത്തിച്ചേരുന്നതുവരെ വളരെ സുരക്ഷിതത്വത്തോടെ കഴിയുന്നതിനാവശ്യമായ എല്ലാ ക്രമീകരണവും ഉറപ്പുവരുത്തിയിട്ടുണ്ട്.
ആശുപത്രി അധികൃതർക്ക് കുഞ്ഞിൻ്റെ ആരോഗ്യ പരിശോധനകൾ നടത്തിയ ശേഷം നിയമനടപടികൾ പൂർത്തീകരിച്ച് ബന്ധപ്പെട്ട വകുപ്പിന് കൈമാറാം.

ആർക്കിടെക്റ്റ് തൗഫീഖ് ആണ് ഇതിൻ്റെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡാണ് നിർവഹണ ഏജൻസി. ജില്ലാ വനിതാ ശിശു വികസന വകുപ്പിനായിരിക്കും ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close