KERALAlocaltop news

ഗോത്ര സ്വാതന്ത്ര സമര സേനാനി മ്യൂസിയം ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

കോഴിക്കോട്: വൈദേശിക അധിനിവേശത്തിനെതിരെ നമ്മുടെ നാടിന് വേണ്ടി ഗോത്രവർഗക്കാർ നടത്തിയ ചെറുത്തു നിൽപ്പ് ശ്രദ്ധേയമാണെന്ന് പട്ടികജാതി-വർഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. കിർത്താഡ്‌സിലെ ഗോത്ര സ്വാതന്ത്ര സമര സേനാനി മ്യൂസിയം ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗോത്രവർഗക്കാർ നമ്മുടെ നാടിന് വേണ്ടി ചെയ്ത കാര്യങ്ങൾ വിലമതിക്കാനാവാത്തതാണ്. ഗോത്രസമൂഹം നടത്തിയ സമരമുറകൾ വ്യത്യസ്തമായിരുന്നു.
കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ കാലം നീണ്ടു നിന്ന പഴശ്ശിരാജയുടെ യുദ്ധത്തിൽ തലയ്ക്കൽ ചന്തുവും ഗോത്രവർഗ്ഗവും നടത്തിയ സമരരീതികൾ ശ്രദ്ധേയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മ്യൂസിയത്തിന്റെ നിർമ്മാണ പ്രവൃത്തി കാലതാമസമില്ലാതെ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു മുന്നോട്ടു പോകണമെന്ന് കിർത്താർസിനോടും കേരള മ്യൂസിയത്തി നോടും മന്ത്രി ആവശ്യപ്പെട്ടു. ഗോത്ര വർഗ്ഗക്കാരായ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മരണക്കായി നിർമ്മിക്കുന്ന മ്യൂസിയം വേറിട്ട കാഴ്ചയാവും നൽകുകയെന്ന് മന്ത്രി പറഞ്ഞു.
ഗോത്രസമൂഹത്തിൽ നിന്നുമുള്ള ദേശീയ സ്വാതന്ത്ര സമര സേനാനികളുടെ സ്മരണാർത്ഥമാണ് മ്യൂസിയം സ്ഥാപിക്കുന്നത്.

എ പ്രദീപ്കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. എം കെ രാഘവൻ എം പി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ മേയർ ഡോ ബീന ഫിലിപ്പ്, ജില്ലാ കലക്ടർ സാംബശിവറാവു, അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ്, പട്ടികവർഗ വകുപ്പ് സെക്രട്ടറി പുനിത് കുമാർ, വകുപ്പു മേധാവി പി പുകലേഴ്ന്തി, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close