2013 കേരളപ്പിറവി ദിനത്തിലാണ് കടലാസ് സാമൂഹ്യ മാധ്യമങ്ങളില്‍ തുടക്കമിട്ടത്. ഫെയ്സ്ബുക്ക് ആയിരുന്നു കടലാസിന്റെ ആദ്യ ഇടം. പിന്നീടത് ഇന്‍സ്റ്റഗ്രാമിലേക്കും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്കും വഴിമാറി. ഏഴു വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ എഴുത്ത് യാത്രയില്‍ അറിയപ്പെടാത്ത മൂവായിരത്തില്‍പ്പരം എഴുത്തുകാരെ കടലാസിലൂടെ പരിചയപ്പെടുത്താന്‍ സാധിച്ചു. ജാതിമതഭേദമന്യേ എല്ലാവരുടെയും കഴിവുകളെ വിളിച്ചുപറയുകയാണ് കടലാസ്. അതുകൊണ്ടുതന്നെ ‘ഒളിച്ചുവയ്ക്കാന്‍ ഉള്ളതല്ല, വിളിച്ചുപറയാന്‍ ഉള്ളതാണ് കല’ എന്നതാണ് കടലാസിന്റെ ടാഗ്‌ലൈന്‍.
മൂന്നുവര്‍ഷം മുമ്പ് മൂന്നരലക്ഷം ഫോളോവേഴ്സ് എത്തി നിന്നപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് ഈ പേജ്. എന്നിട്ടും തളരാതെ മുന്‍പോട്ട് പോവുകയാണ് കടലാസ്. എഴുത്തുകാരിലൂടെ കലകളിലൂടെ മറ്റൊരു ലോകത്തിന്റെ നിര്‍മ്മിതിക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് കടലാസ്.