ന്യൂയോർക്ക്: അമേരിക്കയിലെ വിർജീനിയ ലിബർട്ടി യൂനിവേഴ്സിറ്റി മീറ്റിൽ കോഴിക്കോട് പുല്ലൂരാംപാറ മലബാർ സ്പോട്സ് അക്കാദമി താരം ലിസബത്ത് കരോളിൻ ജോസഫിന് ട്രിംപിൾ ജംപിൽ വെള്ളി മെഡൽ. വിർജീനിയ ലിഞ്ച്ബർഗ് ലിബർട്ടി യൂനിവേഴ്സിറ്റിയുടെ സ്കോളർഷിപ് ലഭിച്ച ലിസ്ബത്ത് കഴിഞ്ഞ മാസമാണ് അമേരിക്കയിലേക്ക് പുറപ്പെട്ടത്. 2018ൽ നൈറോബിയിൽ നടന്ന ലോക സ്കൂൾ മീറ്റിലെ ട്രിപ്പിൾ ജംപിൽ ലിസ്ബത്തിൻ്റെ പ്രകടനം കണ്ടാണ് ലിബർട്ടി സർവകലാശാല പരിശീലകർ ലിസ്ബത്തിനെ സമീപിച്ചത്. അമേരിക്കയിൽ തുടർ പ0നത്തിനും കായിക പരിശീലത്തിനുമാണ് സ്കോളർഷിപ്.
കൊല്ലിത്താനത്ത് സജിയുടെയും
ലെൻസിയുടെയും മകളായ ലിസ്ബത് കരോളിൻ ജോസഫിന് ഫുൾ സ്കോളർഷിപ് നല്കിയാണ് (ഒരുകോടി അറുപത്തി നാല് ലക്ഷം രൂപയുടെ സ്കോളർഷിപ് ) അമേരിക്കയിലെ വിർജീനിയ ലിബർട്ടി യൂണിവേഴ്സിറ്റി ഉപരിപഠനത്തിനായി തെരഞ്ഞെടുത്തത്.