localPoliticstop news

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇരുമുന്നണികളുടെയും നേതാക്കൾക്ക് തലമുണ്ഡനം ചെയ്ത് കാശിക്കു പോകേണ്ടിവരുന്ന ഗതികേടുണ്ടാകുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇരുമുന്നണികളുടെയും നേതാക്കൾക്ക് തലമുണ്ഡനം ചെയ്ത് കാശിക്കു പോകേണ്ടിവരുന്ന ഗതികേടുണ്ടാകുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭൻ പറഞ്ഞു .
എൻഡിഎ കോഴിക്കോട് നോർത്ത് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം എരഞ്ഞിപ്പാലത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അസംതൃപ്തരായ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ കേരളം മുഴുവൻ കലാപം ഉയർത്തുന്നതിൽ നിന്നും മനസിലാക്കാനാവുന്നത് കേരളത്തിലെ പൊതു സമൂഹം ഇരുമുന്നണികളെയും ബഹിഷ്കരിച്ചു എന്നതാണെന്നും സി കെ പി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് കെ ഷൈബു അധ്യക്ഷത വഹിച്ചു .
ബിജെപി
സംസ്ഥാന ഉപാധ്യക്ഷൻ വി വി രാജൻ
സ്ഥാനാർത്ഥി യും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി രമേശ് ജില്ലാ വൈസ് പ്രസിഡണ്ട് വിജയലക്ഷ്മി ടീച്ചർ ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ മാസ്റ്റർ ജില്ലാ സെക്രട്ടറിമാരായ എം രാജീവ് കുമാർ . പ്രശാന്ത് കുമാർ കോർപ്പറേഷൻ കൗൺസിലർമാരായ എൻ ശിവപ്രസാദ്, സത്യഭാമ സിഎസ്, മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് രമ്യ മുരളി, സുധീഷ് കേശവപുരി എന്നിവർ സംസാരിച്ചു .മണ്ഡലം ജനറൽ സെക്രട്ടറിമാരായ
പി.രജിത് കുമാർ സ്വാഗതവും
വി.പ്രകാശൻ കൃതജ്ഞതയും രേഖപ്പെടുത്തി .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close