
കോഴിക്കോട് : കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ പ്രോഗ്രാം ഓൺ ടെക്നോളജി എന്ഹാൻസ്മെൻറ് ലേണിംഗ് (NPTEL) ന്റ്റെ ഏറ്റവും മികച്ച ട്രിപ്പിൾ എ റേറ്റിങ്ങിന് ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 കോളേജുകളിൽ ഫാറൂഖ് കോളേജ് ഇടം നേടി. കേരളത്തിൽനിന്ന് ട്രിപ്പിൾ എ പദവി നേടുന്ന ഏക കോളേജാണ് ഫാറൂഖ് കോളേജ്. രാജ്യത്തെ ഉന്നത നിലവാരം പുലർത്തുന്ന 7 ഐ.ഐ.ടി. കളുടെയും ബാംഗ്ലൂർ ഐ.ഐ.എം. ന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കോഴ്സുകളാണ്NPTEL നടത്തപ്പെടുന്നത്.
ദേശീയതലത്തിൽ ഒന്നേകാൽ കോടി വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിലാണ് ഫാറൂഖ് കോളേജിലെ 41 വിദ്യാർഥികൾ വിവിധ കോഴ്സുകളിൽ ടോപ്പേഴ്സായത്. സയൻസ്, ഹ്യൂമാനിറ്റീസ്, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ് വിഷയങ്ങളിലാണ് NPTEL വിവിധ കോഴ്സുകൾ നടത്തുന്നത്. 2020 ൽ ഇന്ത്യയിലെ 4110 കോളേജുകളിൽ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 100 കോളേജുകളിൽ ഉൾപ്പെട്ട ഫാറൂഖ് കോളേജ് ട്രിപ്പിൾ റേറ്റിംഗ് നേടിയാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
കോവിഡ് കാലഘട്ടത്തിലും കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും അക്കാദമിക മികവിനു വേണ്ടി നടത്തി പരിശ്രമഫലമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പൽ ഡോ.കെ.എം.സസീർ പറഞ്ഞു. മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന റാങ്കിങ്ങിലും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച 100 കോളേജുകളിൽ ഫാറൂഖ് കോളേജ് ഇടംപിടിച്ചിരുന്നു. 2019 ൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം അന്താരാഷ്ട്ര മികവിലേക്ക് ഉയർത്തുന്നതിന് വേണ്ടി ഭാരത സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ മികച്ച സ്വയംഭരണ കോളേജുകളിൽ പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച സംരംഭകത്വം, ഇന്നവേഷൻ, കരിയർ ഹബ്ബുകളിലും ഫാറൂഖ് കോളേജ് ഇടംപിടിച്ചിരുന്നു
|
ReplyForward
|




