താമരശ്ശേരി: എസ്ഡിപിഐ സ്ഥാനാർത്ഥി മുസ്തഫ കൊമ്മേരിയുടെ മൂന്നാം ഘട്ട പര്യടനം
നടത്തി. രാവിലെ 8.30 ന് വാടിക്കൽ നിന്നാരംഭിച്ച പര്യടനം ഈർപ്പോണ, തച്ചംപൊയിൽ, ചാലക്കര, കോരങ്ങാട്, കുടുക്കിലുമ്മാരം, ചുടലമുക്ക് , അമ്പലമുക്ക് , അണ്ടോണ, പരപ്പം പൊയിൽ, കാരാടി എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം താമരശ്ശേരിയിൽ സമാപിച്ചു. സ്ഥാനാർത്ഥിയെ സിദ്ദീഖ് കാരാടി , സിറാജ് തച്ചംപൊയിൽ, അശ്റഫ് പി പി , നൗഫൽ വാടിക്കൽ , അബൂബക്കർ കോയ , ഒ.പി ശംസു, നാസർ തച്ചംപൊയിൽ, റിയാസ് കെ.പി , മുജീബ് ഇർ പോണ, അശ്റഫ് ഈർ പോണ, മജീദ് വട്ട കുണ്ട് , അജ്നാസ് , നാഫി ചെമ്പ തുടങ്ങിയവർ അനുഗമിച്ചു